സിപിഎം കൊലയ്‌ക്കെതിരെ മിണ്ടാത്ത, മോദിക്കെതിരെ മിണ്ടുന്ന എംടി.!!മാതൃഭൂമിയില്‍ എംടിക്ക് പരിഹാസം !
വര്‍ഷങ്ങളോളം സാരഥിയായിരുന്ന എംടിയെ പരിഹസിച്ച് മാതൃഭൂമിയില്‍ കാര്‍ട്ടൂണ്‍
കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ പേരില്‍ മോദിക്കെതിരെ പ്രതികരണം നടത്തിയതിന് എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപിയും ആര്‍എസ്എസ്സും വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. മറ്റുവിഷയങ്ങളില്‍ പ്രതികരിക്കാത്ത എംടിക്ക് മോദിക്കെതിരെ സംസാരിക്കാന്‍ അവകാശമില്ലെന്നും എംടി മാപ്പ് പറയണമെന്നും വരെ ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

ഏറ്റവുമൊടുവിലായി ഈ വിഷയത്തില്‍ എംടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് മാതൃഭൂമിയാണ്. വളരെ പണ്ടുമുതല്‍ക്കേ എംടിയുടെ തട്ടകമായ മാതൃഭൂമിയാണ് നോട്ട് നിരോധനത്തിന്റെ പേരില്‍ എംടിയെ കളിയാക്കുന്ന കാര്‍ട്ടൂണുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികരിക്കാത്ത എംടി നോട്ട് നിരോധനത്തില്‍ പ്രതികരിക്കുന്നതിനെ പരിഹസിക്കുന്നതാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍.

മൂന്ന് ഭാഗങ്ങളായുള്ള കാര്‍ട്ടൂണിന്റെ ആദ്യഭാഗത്ത് ഒരു കൊലപാതക രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമതായി വിഷമിച്ചിരിക്കുന്ന എംടിയേയും വരച്ചിരിക്കുന്നു. മൂന്നാമത്തെ ഭാഗത്താണ് എംടിയുടെ വിഷമത്തിന്റെ കാരണം വിശദമാക്കിയിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ അല്ല മറിച്ച് കയ്യിലുള്ള രണ്ടായിരം രൂപയുടെ നോട്ട് എന്തുചെയ്യും എന്നതാണ് എംടിയുടെ വിഷമം എന്നാണ് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞുവെയ്ക്കുന്നത്.

സാഹിത്യോത്സവത്തിന് പോലും നോട്ടില്ലെന്ന് എംടി പ്രസ്താവന നടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍. നേരത്തെ മുന്‍മന്ത്രി ജയരാജന്റെ പേരില്‍ വന്ന കെട്ടുകഥയെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ വരച്ച ഗോപീകൃഷ്ണന്‍ ഏറെ പഴികേട്ടിരുന്നു. ഈ കാര്‍ട്ടൂണിന്റെ പേരില്‍ ഗോപീകൃഷ്ണന് മാപ്പ് പറയേണ്ടതായും വന്നിരുന്നു.












Click it and Unblock the Notifications