കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ ഫ്‌ളാഷ്‌മോബിനെ അപവാദം പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുത്തു, ആറ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: എയ്ഡ്‌സിനെതിരേ മലപ്പുറത്ത് ഫ്‌ളാഷ്‌മോബിലൂടെ ബോധവത്കരണം നടത്തിയ മുസ്ലിംപെണ്‍കുട്ടികള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ മലപ്പുറം പോലീസ് സ്വമേധയാ കേസെടുത്തു. ചാനലുകളിലും സമൂഹമാധ്യമത്തിലും പോലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിനെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. നിലവില്‍ ആറ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് മലപ്പുറം എസ്‌ഐ ബി.എസ്. ബിനു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇനിയും കൂടുതല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നു അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിക്ക് റോഡ് ഷോ അനുമതിയില്ല; അഹ്മദാബാദില്‍ രാഹുലിനും തിരിച്ചടി, പൊടിപാറും പ്രചാരണംനരേന്ദ്ര മോദിക്ക് റോഡ് ഷോ അനുമതിയില്ല; അഹ്മദാബാദില്‍ രാഹുലിനും തിരിച്ചടി, പൊടിപാറും പ്രചാരണം

ഇതിനായി പരിശോധനകള്‍ നടന്നുവരികയാണ്. ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും എസ്‌ഐ അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ്. ഡിസംബര്‍ ഒന്നിനു ആരോഗ്യവകുപ്പിന്റെ മലപ്പുറം ജില്ലാതല എയ്ഡ്‌സ് ബോധവത്ക്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറം ടൗണില്‍ നഗരത്തിനടുത്തുള്ള സ്വകാര്യ കോളജിലെ ഏതാനും പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് നടത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനു ചുടവുവച്ചായിരുന്നു ഫ്‌ളാബ്‌മോബ് അവതരിപ്പിച്ചത്.

flashmob

മലപ്പുറം ഫ്‌ളാഷ്‌മോബ്‌

ഇതേത്തുടര്‍ന്നു പെണ്‍കുട്ടികള്‍ക്കെതിരേ കടുത്ത അപവാദ പ്രചാരണങ്ങളുമായി സമൂഹമാധ്യമങ്ങളിലും മറ്റുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു. സംഭവം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ക്കെതിരേ അപവാദങ്ങള്‍ തുടരുകയാണ്. പരിധിവിട്ട പ്രചാരണമാണ് കേസെടുക്കാന്‍ കാരണമായത്. ഇതിനിടെ മലപ്പുറത്ത് കഴിഞ്ഞദിവസം എസ്എഫ്‌ഐയും ഫ്‌ളാഷ് മോബ് നടത്തി. രാജ്യാതിര്‍ത്തികളും ഭാഷാതിര്‍ത്തികളും കടന്നു വൈറലായികൊണ്ടിരിക്കുന്ന പാട്ടിന്റെ വരികള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ ഒന്നായി ചുവടുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. എയ്ഡ്‌സിനെതിരേ ഫ്‌ളാഷ്‌മോബിലൂടെ ബോധവത്കരണം നടത്തിയ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിനുള്ള പ്രതിഷേധം കൂടിയായിരുന്നു എസ്എഫ്‌ഐ സംഘടിപ്പിച്ച ഫ്‌ളാഷ്‌മോബ്.

മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മതതീവ്ര ഫത്വകള്‍ക്കു മറുപടി മാനവികതയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയുടെ മലപ്പുറത്തെ ഫ്‌ളാഷ്‌മോബ്.

English summary
A case has been registered against the peoples blaming the flashmob in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X