കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസിടിവി ദൃശ്യങ്ങള്‍ തെളിവായി: സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാറിന്‍റെ സെക്രട്ടറിക്കെതിരെ കേസ്

Google Oneindia Malayalam News

കാസർകോട്: കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട കേസിലെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറുമാറിയത് നേരത്ത വലിയ വിവാദങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു. സാക്ഷികളില്‍ പലരേയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴി മാറ്റാനുള്ള ശ്രമം ഉണ്ടായതായും റിപ്പോർട്ടുകളുണ്ടായി. കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് ഉള്‍പ്പടേയുള്ളവർ ഇത്തരമൊരു ആരോപണം ഉയർത്തിയിരുന്നു. കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ് ഒരു എംഎല്‍എയുടെ പി എ ആണെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നിലെ വ്യക്തിക്കെതിരെ പൊലീസ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുകയാണ്.

പത്തനാപുരം എംഎൽഎ

പത്തനാപുരം എംഎൽഎ

പത്തനാപുരം എംഎൽഎയും നടനുമായ കെ.ബി ​ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയായ കൊല്ലം സ്വദേശി എം പ്രദീപ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിലെ മാപ്പ് സാക്ഷിയെ വിചാരണ വേളയില്‍ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് കുമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. 2020 ജനുവരി 24, 28 എന്നി തിയതികളിൽ ഫോണിലൂടെ ആദ്യം സാക്ഷിയെ വിളിച്ച് സംസാരിച്ചു. പിന്നീട് 24,25 തീയതികളില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന്‍റെ തെളിവുകളും പുറത്തു വന്നിരുന്നു.

കാസർകോട്

കാസർകോട്

എന്നിട്ടും വഴങ്ങാതിരുന്നതോടെ പ്രദീപ് കുമാർ കാസർകോട്ട് നേരിട്ടെത്തി സാക്ഷിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രദീപ് കാസർകോട് എത്തിയതിന്‍റെ സിസിസിടി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് പ്രതിക്കെതിരായുള്ള പ്രധാന തെളിവായി മാറി. പ്രദീപ് കുമാറിനെതിരായ കേസിന്റെ വിശദ വിവരങ്ങളും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിക്കും.

അന്വേഷണത്തില്‍

അന്വേഷണത്തില്‍

പ്രതിക്കായി തമിഴ്നാട്ടിലെ തിരുനെൽവേലി, എറണാകുളം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളിൽ ബേക്കൽ ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സാക്ഷിയെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ദിലീപിന് അനുകൂലം

ദിലീപിന് അനുകൂലം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ ദിലീപിന് അനുകൂലമായ സമീപനമായിരുന്നു ഗണേഷ് കുമാർ സ്വീകരിച്ചത്. ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ ഗണേഷ് കുമാർ സന്ദർശിക്കുകയും ചെയ്തിരുന്നു. ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ക്കെതിരായി ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളും നേരത്തെ വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്: പയ്യന്നൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു , 33 പേർ പുതുമുഖങ്ങൾതദ്ദേശ തിരഞ്ഞെടുപ്പ്: പയ്യന്നൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു , 33 പേർ പുതുമുഖങ്ങൾ

English summary
A case has been registered against the secretary of Ganesh Kumar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X