കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹിക അധോഗതിക്ക് പ്രതിവിധി തേടി ഒരു രസതന്ത്രജ്ഞന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലളിതമായ വേഷവിധാനങ്ങള്‍, സഹജമായ ഉത്തരേന്ത്യന്‍ ഭാവം, വിനയാന്വിതമായ പെരുമാറ്റം, ഒറ്റ നോട്ടത്തില്‍ ആരും തിരിച്ചറിഞ്ഞെന്നു വരില്ല ജപ്പാനിലും തായ്വാനിലുമൊക്കെ ശ്രദ്ധേയമായ സേവനങ്ങള്‍ നടത്തിയ പ്രശസ്തനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബാണ് നിങ്ങളുടെ മുമ്പിലെന്ന്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റിയിലാരംഭിച്ച ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ പ്രതിനിധി സംഗമത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ദയനീയമായ ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ ജനിച്ച് സ്വപ്രയ്തനത്തിലൂടെ ഉന്നതങ്ങള്‍ കീഴടക്കിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. ബംഗാളിലെ ബീര്‍ഭൂമില്‍ കര്‍ഷക കുടുംബത്തിലാണ് ജനനം. കര്‍ഷക വൃത്തിക്കപ്പുറം ഉപജീവന മാര്‍ഗത്തിന് മറ്റൊന്നും സ്വപ്നം പോലും കാണാത്ത സാഹചര്യം. ആ ഗ്രാമത്തിലാദ്യമായി ഉന്നതപഠനത്തിന് ഇറങ്ങിത്തിരിക്കുന്നത് അദ്ദേഹമാണ്. ജപ്പാനിലെയും തായ്വാനിലെയും ഉന്നതമായ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം സേവനം ചെയ്തതിന് ശേഷമാണ് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാം ത്യജിച്ച് സ്വന്തം ഗ്രാമത്തിലേക്ക് തിരിക്കുന്നത്.

husain

പ്രശസ്തനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ്‌

തന്റെ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് കാരണം വൈജ്ഞാനികമായ അധോഗതിയാണെന്ന ആ ജീവിതത്തിന്റെ ഗതി നിര്‍ണയിച്ച കണ്ടെത്തലാണ് ഈ തീരുമാനത്തിന് പിന്നില്‍. ഈ സമസ്യക്കൊരു പ്രതിവിധി കണ്ടെത്താനുള്ള പ്രയത്നത്തിലാണ് അതില്‍ പിന്നെ ഈ രസതന്ത്രജ്ഞന്‍.

ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...
അദ്ദേഹത്തിന് ലഭിക്കുന്ന പ്രസിദ്ധമായ ജപ്പാനിലെ ജെ.എസ്്.പി.എസ് സ്‌കോളര്‍ഷിപ്പും തായ്വാനിലെ അക്കാദമീയ സെനീക്കയില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്‍ഡും ബംഗാളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. രണ്ടായിരത്തിയാറില്‍ അസ്സകീന എന്ന പേരില്‍ ഒരു എന്‍.ജി.ഒ രൂപീകരിച്ചിട്ടുണ്ട് അദ്ദേഹം. നിരവധി മക്തബുകളും പള്ളികളും ഇതിന് കീഴില്‍ നിര്‍മിച്ചു.

കൃത്യമായ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനത്തിനവശ്യമായ സഹകരണമില്ലാതെ പ്രയാസപ്പെടുമ്പോഴാണ് ദാറുല്‍ഹുദയെ പറ്റിയും ഹുദവികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയുന്നത്. അതില്‍പിന്നെ 'എന്റെ സ്വപനങ്ങളാണ് ദാറുല്‍ഹുദയിലൂടെ സാക്ഷാത്കൃതമായതെന്ന്്' അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ എന്‍.ജി.ഒ നല്‍കിയ പത്തര ഏക്കര്‍ സ്ഥലത്താണ് ഇന്ന് ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ ഓഫ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. ആറു ബാച്ചുകളിലായി ഇരുനൂറിലേറെ വിദ്യാര്‍ഥികള്‍ ഇന്നവിടെ പഠനം നടത്തുന്നു. ഹുദവികളുടെ നേതൃത്വത്തില്‍ നിരവധി പ്രാഥമിക പഠന കേന്ദ്രങ്ങളും വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ബംഗാളിലെ വൈജ്ഞാനിക അധോഗതിക്ക് പരിഹാരമാവുന്ന ഒരു രസതന്ത്രം കേരളത്തില്‍ നിന്ന് കണ്ടെടുത്ത സന്തോഷത്തിലാണ് സന്യാസ തുല്യമായ ലളിത ജീവിതം നയിക്കുന്ന ഈ ത്യാഗിവര്യന്‍.

English summary
A chemist in search of solution to social decline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X