കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൈസ് വാട്ടർ കൂപ്പേഴ്സിന് ഇരുട്ടടി: കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് ചീഫ് സെക്രറിതല സമിതിയുടെ ശുപാർശ. സ്വപ്ന സുരേഷിന്റെ നിയനം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശുപാർശ അനുസരിച്ചാണ് നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ നിയമനത്തിൽ ശിവശങ്കർ ചട്ടം ലംഘിച്ചിരുവെന്നും കണ്ടെത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സർക്കാർ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

1000കടന്നിട്ടും അന്നത്തെ പേടി നമുക്കില്ല, ഇനി വരുന്ന 28 ദിവസം!! മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി1000കടന്നിട്ടും അന്നത്തെ പേടി നമുക്കില്ല, ഇനി വരുന്ന 28 ദിവസം!! മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ സ്വർണ്ണം കസ്റ്റംസ് തടഞ്ഞ് വെച്ചതോടെയാണ് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ വിളിച്ച് സഹായം ആവശ്യപ്പെടുന്നത്. പാഴ്സൽ കസ്റ്റംസ് തടഞ്ഞുവെച്ച് രണ്ട് ദിവസത്തിനുള്ളിലാണ് ഇത്. എന്നാൽ ശിവശങ്കർ പാഴ്സൽ വിട്ടുകിട്ടുന്നതിനായി നേരിട്ടോ അല്ലാതെയോ സഹായിച്ചിട്ടുണ്ടോ എന്നാണ് എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിച്ചുവരുന്നത്.

m-sivasankar-

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

നേരിട്ട് സ്വപ്ന ശിവശങ്കറിനോട് സഹായം തേടിയതിന് പുറമേ മറ്റാരുടെയോ ഫോണിൽ നിന്നും ശിവശങ്കറിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ യുഎഇ കോൺസുൽ ജനറലിന്റെ പേരിൽ വന്ന പാഴ്സൽ പുറത്തെത്തിക്കാൻ ഉന്നതരിൽ ചിലർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ആരെല്ലാമാണ് ഇതിനായി കസ്റ്റംസ് അധികൃതരെ ബന്ധപ്പെട്ടതെന്ന വിവരം അന്വേഷണം സംഘം പുറത്തുവിട്ടിട്ടില്ല.

സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിന് കീഴിലുള്ള നിയമനത്തിന് ശുപാർശ നൽകിയത് എം ശിവശങ്കറാണെന്ന് സസ്പെഷൻ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണമുയർന്നതിന് പിന്നാലെ ജൂലൈ 16നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്. ശിവശങ്കർ സർവീസ് ചട്ടം ലംഘിച്ചുവെന്നും ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതി നടത്തിയ അന്വേഷണത്തിഷ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നത്. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്തരുതെന്ന ചട്ടവും ശിവശങ്കർ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

English summary
A Commitee under Chief secratary suggests to blacklist PWC over illegal apoinment issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X