ശബരിമലയില്‍ താത്കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു
ശബരിമല; ശബരിമലയിലെ താത്കാലിക ജീവനക്കാരന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിലക്കലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ള നിവവേദ്യം കൗണ്ടറിലാണ് ഇയാള്‍ ജോലി ചെയ്തിരുന്ന്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റുള്ളവരേയും കോവിഡ് പരിശോധനക്കു വിധേയമാകികുമെന്ന് ക്ഷേത്ര അധികൃതര്‍ പ്രതികരിച്ചു.

വെര്‍ച്വല്‍ ക്യൂ വഴി ശഹരിമല സന്ദര്‍ശനത്തിനെത്തിയ നാല് ആന്ധ്രാ സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലം കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ നിലക്കലില്‍ കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. രോഗികളായവരെയും, ഒപ്പം വന്നവരെയും ദര്‍സനത്തിന് അനുവദിക്കാതെ ആരോഗ്യ വകുപ്പ് തിരിച്ചയച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ശബരിമല ക്ഷത്രം ഈയടുത്താണ് ഭക്തര്‍ക്കായി തുറന്ന് കൊടുത്തത് കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി നിയന്ത്രണങ്ങളോടും, നിബന്ധനങ്ങളോടെയുമാണ് ശബരിമല ദര്‍ശനം അനുവദിക്കുന്നത്.
കോവിഡ് കാലത്തെ ശബരിമല ദര്‍ശനത്തില്‍ ഭക്തരുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച്ചക്കിടയില്‍ 9000 ഭക്തര്‍ മാത്രമാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തിലധികം ഭക്തര്‍ ഈ കാലയളവില്‍ ശബരിമലയില്‍ എത്തിയിരുന്നു. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ക്ഷേത്ര വരുമാനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്.
10 ലക്ഷം തൊഴില്‍ സൃഷ്ടിക്കും, ക്ഷേമ പെന്ഷന് 1500 രൂപയായി ഉയര്‍ത്തും, എൽഡിഎഫ് പ്രകടന പത്രിക