പാനൂരില്‍ ബോംബേറ്, സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പേരുകേട്ട കണ്ണൂരിലെ പാനൂര്‍ വീണ്ടും അശാന്തമാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെയാണിത്. വടക്കേ പൊയിലൂര്‍ പാറയുള്ള പറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍(36) ആണ് കൊല്ലപ്പെട്ടത്.

ഉത്സവം കണ്ടു മടങ്ങുകയായിരുന്ന വിനോദനു നേരെ ആക്രമണമുണ്ടാവുകയായിരുന്നു. തലശ്ശേരി താലൂക്കില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
പ്രദേശത്തെ സംഘര്‍ഷ സാധ്യത പരിഗണിച്ച് റിസര്‍വ് പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു.












Click it and Unblock the Notifications