ശവസംസ്കാരം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം മരിച്ചയാള്‍ തിരിച്ചുവന്നു
കൊച്ചി: ശവസംസ്കാരവും ചടങ്ങുകളും കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം മരിച്ചയാള്‍ തിരിച്ചുവന്നു. സംഭവം നടക്കുന്നത് പെരുമ്പാവൂരിലാണ്. ഹോട്ടല്‍ ഉടമയായിരുന്ന രാമന് പോറ്റിയുടെ മകന് കണ്ണന്(57) ആണ് ജീവനോടെ തിരിച്ചു വരുന്നത്. സിനിമയില്‍ കാണുന്നതുപോലെ ഇനി കണ്ണന്റെ പ്രേതമാണോ എന്ന് കരുതി ഭയന്നു വിറച്ചു നിന്നു പോയി വീട്ടുകാരും നാട്ടുകാരും.
എന്നാല്‍ പ്രേതമൊന്നുമല്ല, മരിച്ചു എന്നു കരുതിയ കണ്ണന് തന്നെയാണ് വന്നിരിക്കുന്നത്. അപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സംസ്കരിച്ചത് ആരെയായിരുന്നു. പോലീസിന് തലവേദനയുണ്ടാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആളുമാറി സംസ്കരിച്ചത് ആരെയെന്ന അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

സഞ്ചാര പ്രിയനായ കണ്ണന് ഇടയ്ക്കിടെ നാടു ചുറ്റാന്‍ പോകാറുണ്ട്. അതുപോലെ കഴിഞ്ഞ വര്‍ഷം സഞ്ചാരത്തിനു പുറപ്പെട്ട കണ്ണന് പിന്നെ തിരിച്ചുവന്നില്ല. പോലീസില്‍ പരാതി കൊടുത്തിട്ടും ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീടാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അജ്ഞാത ജഡം തീവണ്ടി തട്ടി മരിച്ച നിലയില്‍ എത്തുന്നത്.
കണ്ണനെന്ന് തെറ്റിദ്ധരിച്ച വീട്ടുകാര്‍ കണ്ണന് മരിച്ചെന്നു വിധി എഴുതി. പിന്നീട് ആചാര പ്രകാരം ചടങ്ങുകള്‍ നടത്തി. രാമേശ്വരത്ത് പോയി ബലി കര്‍മ്മങ്ങളും ചെയ്തു. ചടങ്ങുകള്‍ കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് കണ്ണന് തിരിച്ചെത്തുന്നത്. സങ്കടകടലില്‍ ഇരിക്കുന്ന വീട്ടുകാരെയും പിന്നെ തന്റെ ഫോട്ടോവില്‍ മാല ചാര്‍ത്തിയിരിക്കുന്നതും കണ്ട് കണ്ണനും ഒന്നു ഞെട്ടി.
ഏതായാലും മരിച്ച കണ്ണന് തിരിച്ചെത്തിയതിലുള്ള സന്തോഷത്തിലാണ് ഭാര്യയും കുടുംബാംഗങ്ങളും. താന്‍ തീര്‍ത്ഥാടനത്തിനു പോയതായിരുന്നുവെന്നാണ് കണ്ണന് പറഞ്ഞത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications