കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നില്‍പ് സമരം മാത്രമല്ല, നിരാഹാര മരണ സമരവും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസികള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിന്റെ മൂന്നിലൊന്ന് കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഇതുവരെ ഉണ്ടായില്ലെന്നാണ് ഗോത്ര മഹാസഭ പറയുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആദിവാസി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നില്‍പ് സമരത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല പ്രമുഖരും സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ വ്യത്യസ്തമായ ഒരു ഐക്യദാര്‍ഢ്യസമരത്തിനാണ് നവംബര്‍ 13 സാക്ഷ്യം വഹിച്ചത്. നിരാഹാര മരണസമരം...

നില്‍പ് സമരം

നില്‍പ് സമരം

ആദിവാസികളുടെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ് സമരം നടത്തുന്നത്.

നിരാഹാര മരണസമരം

നിരാഹാര മരണസമരം

ഒരു വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളും സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് സമരം ചെയ്തിട്ടും ആദിവാസികളുടെ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ഇതോടെയാണ് ഈ നിരാഹാര മരണ സമരം.

ജയന്‍ പി ജോസഫ്

ജയന്‍ പി ജോസഫ്

ജയന്‍ പി ജോസഫ് എന്ന ആളാണ് നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര മരണ സമരം നടത്തുന്നത്.

മൃതദേഹം

മൃതദേഹം

മൃതദേഹം പോലെ മൂക്കില്‍ പഞ്ഞിവച്ച് ജയന്‍ പി ജോസഫ് രാവിലെ മുതല്‍ വൈകീട്ട് വരെ നില്‍പ്‌സമര വേദിയില്‍ കിടന്നു.

കണ്ണ് തുറക്കുമോ

കണ്ണ് തുറക്കുമോ

സമരങ്ങള്‍ പലവിധം... ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളും പലവിധം. ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കുമോ എന്നാണ് ആദിവാസികള്‍ ചോദിക്കുന്നത്.

English summary
A different style solidarity to Adivasi's Nilpu Samaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X