പ്രണയം തകര്‍ന്നോ...? ഇതാ ജിന്നിനെ വച്ച് എല്ലാം ശരിയാക്കിത്തരും!!! കേരളത്തിലും ഒരു ലവ് ഡോക്ടര്‍
തകര്‍ന്ന പ്രണയം ജിന്നിന്റെ സഹായത്തോടെ ശരിയാക്കിത്തരുമെന്ന്. ഫീസ് 11,200 രൂപ. കൊച്ചിയിലും ഉണ്ട് സംഭവം
കൊച്ചി: പ്രണയം ഉള്ളിടത്തെല്ലാം പ്രണയത്തകര്‍ച്ചയും ഉണ്ടാവും. അതിന്റെ പേരില്‍ മാത്രം ആത്മഹത്യ ചെയ്യുന്ന ഒരുപാട് ചെറുപ്പക്കാരുള്ള നാടാണ് നമ്മുടേത്.
സാധാരണ ഗതിയില്‍ പ്രണയം തകര്‍ന്നാല്‍ ആദ്യം ഇടപെടുക സുഹൃത്തുക്കളായിരിക്കും. അവരും വളരെ വൈകാരികമായിട്ടായിരിക്കും പ്രശ്നം പരിഹാരിക്കാന്‍ ശ്രമിക്കുമ്പോഴും ഇടപെടുക.
എന്നാല്‍ രണ്ട് പേര്‍ക്കും പരിചയമില്ലാത്ത മൂന്നാതൊരാള്‍ ഇടപെട്ടാലോ.. സംഗതി കൂടുതല്‍ അലമ്പാകും എന്നാണോ വിചാരിക്കുന്നത്. അങ്ങനെ കരുതേണ്ട, ജിന്നിന്റെ സഹായത്തോടെ ഇടപെടുന്ന ഒരു കക്ഷിയുണ്ട്. ഇത്തിരി പൈസ ചെലവാക്കണം എന്ന് മാത്രം!!! ഈ സേവനം ഇപ്പോള്‍ നമ്മുടെ കൊച്ചിയിലും കിട്ടും. കബളിപ്പിക്കലുകൾ എത്ര ഭംഗിയായി നടക്കുന്നു എന്ന് ഒന്ന് ആലോചിച്ച് നോക്കൂ...

പ്രണയം തകര്‍ന്നാല്‍
പ്രണയം തകര്‍ന്നാല്‍ എന്താണ് ചെയ്യേണ്ടത്? അടുത്ത പ്രണയത്തിലേക്ക് കടക്കാം എന്ന് പറയുന്നവര്‍ മാറി നില്ക്കട്ടെ... ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എങ്ങനെയെങ്കിലും പരിഹരിക്കാനല്ലേ എല്ലാവരും ശ്രമിക്കുക.

ഡോക്ടര്‍ ലവ്
ഡോക്ടര്‍ ലവ് എന്ന പേരില്‍ കുഞ്ചാക്കോ ബോബന് നായകനായ ഒരു സിനിമയുണ്ട്. അതുപോലെ ഒരു ലവ് ഡോക്ടറെ കിട്ടിയാല്‍ എങ്ങനെയിരിക്കും!!! ഇപ്പോഴിതാ കൊച്ചിയിലും ഡോക്ടര്‍ ലവിന്റെ സേവനം വന്നുകഴിഞ്ഞു.

ജിന്നും ഉണ്ട് കൂടെ!!!
ഇത് വെറും ഒരു ഡോക്ടര്‍ ലവ് അല്ല കേട്ടോ... ജിന്നിന്റെ സഹായത്തോടെ ആണത്രെ പ്രശ്നം പരിഹരിക്കുന്നത്. തമാശയാണെന്ന് കരുതരുത്... ഇത്തരം ഒരു പരിപാടി ഇപ്പോള്‍ നമ്മുടെ കൊച്ചിയിലും ഉണ്ട്.

മിയാന്‍
മിയാന്‍ അമാന്‍ ഖാന് എന്നാണ് ഈ ഡോക്ടര്‍ ലവിന്റെ പേര്. എട്ട് വര്‍ഷമായിട്ട് താന്‍ ഈ പരിപാടി ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് മിയാന്‍ അമാന്റെ വാദം.

പണച്ചെലവുണ്ട്
സൗജന്യമായി നടത്തുന്ന ഒരു സേവനം ആണ് ഇതെന്ന് കരുതരുത്. പണം കൊടുക്കണം. കുറച്ചൊന്നും അല്ല, ഒരു കേസ് പരിഹരിക്കാന്‍ 11,200 രൂപയാണ് മിയാന്‍ അമാന്‍ ഖാന്റെ ഫീസ്.

പേരുകള്‍ മാത്രം കിട്ടിയാല്‍ മതി
പ്രണയത്തകര്‍ച്ച നേരിട്ട ആളുടെ പേര്, അയാളുടെ അമ്മയുടെ പേര്, കാമുകന്/കാമുകിയുടെ പേര്, അവരുടെ അമ്മയുടെ പേര്... ഇത്രയും കാര്യങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമത്രെ.

അക്കൗണ്ടില്‍ പണം ഇടൂ
അക്കൗണ്ടില്‍ പണം ഇടൂ, പേര് വിവരങ്ങള്‍ നല്‍കൂ... മൂന്ന് മണിക്കൂറുകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമത്രെ. ജിന്നിനെ അയച്ചാണ് ഇതെല്ലാം ശരിയാക്കുന്നത് എന്നാണ് മിയാന്‍ അമാന്‍ ഖാന് അവകശപ്പെടുന്നത്.

റീ ഫണ്ട്
ഇനിയിപ്പോള്‍ കാര്യം വിജയിച്ചില്ല എന്ന് കരുതുക... നിങ്ങളുടെ പണമൊന്നും നഷ്ടപ്പെടില്ലത്രെ. അത് കൃത്യമായി തിരികെ നല്‍കുമെന്നാണ് വാഗ്ദാനം.

പ്രണയം മാത്രമല്ല
പ്രണയം മാത്രമല്ല മിയാന്‍ അമാന്‍ പരിഹരിക്കുക. ബിസിനസ് പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, വിദേശയാത്രാ പ്രശ്നങ്ങള്‍, മിശ്രവിവാഹ പ്രശ്നങ്ങള്‍, കോടതി കേസുകള്‍ തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ തനിക്ക് പരിഹരിക്കാന്‍ കഴിയും എന്നാണ് വാദം. എല്ലാം ജിന്നിനെ ഉപയോഗിച്ചിട്ടാണല്ലോ!!!!

മറ്റിടങ്ങളിലും
കൊച്ചിയില്‍ മാത്രമല്ല മിയാന്‍ അമാന്‍ ഖാന്റെ സേവനം ലഭിക്കുക. ചെന്നൈയിലും ഹൈദരാബാദിലും മുംബൈയിലും ദില്ലിയിലും എല്ലാം കിട്ടും. ദേശീയ ദിനപത്രങ്ങളിലടക്കം തന്റെ പരസ്യങ്ങള്‍ വരാറുണ്ടെന്നാണ് മിയാന്റെ വാദം. പ്രണയത്തകര്‍ച്ച പരിഹരിക്കാന്‍ എന്ന വ്യാജേന ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍മാരാണ് മിയാന്‍ അമാന്‍ ഖാനെ സമീപിച്ചത്. അപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന കള്ളത്തരം പുറത്തറിഞ്ഞത്.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications