ബ്രെത്ത് അനലൈസർ ടെസ്റ്റിൽ എല്ലാ ജീവനക്കാരും 'ഫിറ്റ്'; പരിശോധന പാളി ഒടുവിൽ തർക്കം
കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് പണി കൊടുത്ത് 'ബ്രെത്ത് അനലൈസര്‍. കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം. പരിശോധനയിൽ മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്ന് ഫലം വന്നു. സംഭവം ആദ്യം തമാശയ്ക്കും പിന്നീട് തർക്കത്തിനും വഴി വെച്ചു.
ഇന്നു രാവിലെ ഡ്യൂട്ടിക്കെത്തിവരെയാണ് പരിശോധിച്ചത്. കണ്ടക്ടറെയായിരുന്നു ആദ്യം പരിശോധിച്ചത്. വളരെ ഉയര്‍ന്ന തോതില്‍ മദ്യം കഴിച്ചിട്ടുണ്ടെന്നായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. താൻ മദ്യപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ സ്റ്റേഷന്‍ മാസ്റ്ററെ മുതല്‍ വനിതാ സ്വീപ്പറെ വരെ പരിശോധിച്ചു. എല്ലാവരും മദ്യപിച്ചുണ്ടെന്നായിരുന്നു പരിശോധന ഫലം. ഇതോടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉടലെടുത്തു. ഇത് വലിയ വാക്കേറ്റത്തിലേക്കാണ് നയിച്ചത്.

ഒടുവില്‍ പരിശോധകന്‍ തന്നെ സ്വയം ഒന്നു പരീക്ഷിച്ചപ്പോൾ അദ്ദേഹവും മദ്യപിച്ചെന്നാണ് ഫലം വന്നത്. ഇതോടെ ബ്രത്ത് അനലൈസര്‍ മെഷീന്‍ തകരാറാണ് പറഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
പരിശോധനയ്ക്കു വിധേയരായ ജീവിക്കാരെല്ലാം തന്നെ പിന്നീട് ജോലിയിൽ പ്രവേശിച്ചു. സംഭവത്തിൽ പരാതി നൽകുമെന്നും ജീവനക്കാർ വ്യക്തമാക്കി.












Click it and Unblock the Notifications