കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില യുവനടന്‍മാര്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചിന്റെ പൈസ കൊടുത്തില്ലെന്ന് ഗണേഷ് ; ഇവരെ തിരിച്ചറിയണം

  • By Desk
Google Oneindia Malayalam News

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയം വരുത്തിവെച്ച ദുരിതത്തില്‍ നിന്ന് കരകയറാനുള്ള പോരാട്ടത്തിലാണ് കേരളം. അതീജീവനത്തിനായി ലോകമെങ്ങുമുള്ള മലയാളികളായവരും അല്ലാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നു. ഇന്നലെ രാത്രി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് എഴുന്നൂറ് കോടിയിലേറെ രൂപയാണ്.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇനിയും ആയിരക്കണക്കിന് കോടികള്‍ വേണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ടുകള്‍ക്ക് പുറമേയാണ് ദുരിതാശ്വാസ നിധിയിലൂടെ ധനം സമാഹരിക്കുന്നത്. നിരവധി സിനിമാ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവതാരങ്ങള്‍ എന്തു നല്‍കിയെന്ന ചോദ്യവുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

പ്രളയത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ 25 ലക്ഷം രൂപയും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതിന് പുറമേ നിരവധി കുടുംബങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മമ്മൂട്ടി ഏറ്റെടുത്തിരുന്നു.

സൂര്യ, കാര്‍ത്തി

സൂര്യ, കാര്‍ത്തി

മലയാള താരങ്ങള്‍ക്ക് പുറമേ തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി, കമല്‍ഹാസന്‍, വിജയ്, ലോറന്‍സ് എന്നിവരും സണ്ണി ലിയോണ്‍, ഹൃത്വിക് റോഷന്‍, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, എആര്‍ റഹ്മാന്‍ എന്നിവരും കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നിരുന്നു.

ജനം തിരിച്ചറിയണം

ജനം തിരിച്ചറിയണം

സിനിമാ മേഖലയില്‍ നിന്ന് ഇത്തരത്തില്‍ നിരവധി താരങ്ങളും അണിയറ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളത്തിലെ യുവനടന്‍മാര്‍ എന്ത് നല്‍കിയെന്ന ചോദ്യവുമായി നടന്‍ ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. ആകാശത്തിരുന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പറയുന്ന ചില യുവനടന്‍മാരെ ജനം തിരിച്ചറിയണമെന്ന് ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

സുരാജ്

സുരാജ്

നമ്മുടെ ഇടയില്‍ നന്മ നശിക്കാത്ത, ആളുകളെ നിശബ്ദമായി സാഹായിക്കാന്‍ കഴിയുന്ന നിരവധി പേര്‍ ഇപ്പോഴുമുണ്ട്. സിനിമാക്കാരുടെ കാര്യം തന്നെയെടുക്കാം. സുരാജ് വെഞ്ഞാറമൂടിനേ പോലുള്ള ചില പാവങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്.

ദുരിതാശ്വാസ നിധി

ദുരിതാശ്വാസ നിധി

ഒരു സിനിമയ്ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവനടന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുനല്‍കിയെന്ന അറിയണം. ഇവരെ ഇപ്പം കാണാനേയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ അഞ്ചുപൈസ കൊടുത്തിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

അഞ്ചു ദിവസത്തേക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ഹാസ്യ നടന്‍മാരെ കാണാനേയില്ല. പാവപ്പെട്ടവരും വിദേശികളായവര്‍പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ആകാശത്ത് ഇരുന്ന് ഫേസ്ബുക്കിലൂടെ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ കലാകാരന്‍ എന്ന നിലയില്‍ എനിക്ക് പ്രതിഷേധമുണ്ട്.

ചോദിക്കണം

ചോദിക്കണം

നിങ്ങളുടെ ഇത്രയും കാലത്തെ വര്‍ത്തമാനങ്ങളൊക്കെ ഞങ്ങള്‍ സഹിച്ചുവെന്നും കേരളത്തിന് ഒരു ദുരന്തമുണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തുവെന്ന് മലയാളികള്‍ ഇവരോട് ചോദിക്കണം. ഇവരെ ജനങ്ങള്‍ തിരിച്ചറിയണം.

തമിഴ് വംശജന്‍

തമിഴ് വംശജന്‍

സിംഗപ്പൂര്‍ പൗരനായ ഒരു തമിഴ് വംശജന്‍ കേരത്തില്‍ വന്നപ്പോള്‍ ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. എന്നാല്‍ ഇവിടെ മലയാളിയുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന ചില നടന്‍മാര്‍ അഞ്ച് പൈസ പോലും കൊടുത്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യംമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

English summary
A few young film stars didn't gave anything at all during the flood crisis, says Ganesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X