കുട്ടനാട്ടില്‍ ഒഴുകുന്ന മൃഗാശുപത്രി
ആലപ്പുഴ: കായലിന്റെ നാടാണ് കുട്ടനാട്. പല വീടുകളിലും ബൈക്കും കാറും ഒന്നുമില്ലെങ്കിലും വള്ളങ്ങള്‍ ആവശ്യത്തിനുണ്ടാകും. കുട്ടനാട്ടുകാര്‍ക്ക് എവിടെപ്പോകണമെങ്കിലും വള്ളം അത്യാവശ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴും അതിന് വലിയ മാറ്റമൊന്നും ഇല്ല.
ആളുകള്‍ക്ക് അസുഖം വന്നാല്‍ വള്ളത്തില്‍ കയറ്റി കൊണ്ടുപോകാം. പക്ഷേ വീട്ടിലെ വളര്ത്തുമൃഗള്ക്ക് അസുഖം വന്നാലോ. ചെറിയ മൃഗങ്ങളെയൊക്കെ വള്ളത്തില്‍ തന്നെ കൊണ്ടുപോകാം. പക്ഷെ പശുവിനേയും കാളയേയും ഒക്കെ കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. സഞ്ചരിക്കുന്ന ഒരു മൃഗാശുപത്രി കുട്ടനാട്ടുകാരുടെ ഏറെ നാളത്തെ ഒരു സ്വപ്നമായിരുന്നു.

ഒടുവില്‍ കേരള മൃഗ സംരക്ഷണ വകുപ്പ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. കുട്ടനാട്ടില്‍ ഒഴുകുന്ന മൃഗാശുപത്രി വരുന്നു. നാട്ടുകാരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളും നല്‍കും ഈ ഓളങ്ങളിലെ മൃഗാശുപത്രി.
ഏതാണ് 45 ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു മൃഗ ഡോക്ടറും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറും അറ്റന്‍ഡറും ഡ്രൈവറും അടങ്ങുന്നതായിരിക്കും ആശുപത്രി. എല്ലാ പ്രവര്‍ത്തിദിനങ്ങളിലും 10 മണി മതല്‍ വൈകീട്ട് നാല് മണിവരെ ഈ സഞ്ചരിക്കുന്ന മൃഗാശുപത്രിയില്‍ സേവനങ്ങള്‍ ലഭ്യമാകും. ഓരോ ഗ്രാമപഞ്ചായത്തിലും വള്ളത്തിലെ ആശുപത്രി സന്ദര്‍ശനം നടത്തും. ഫോണ്‍ ചെയ്ത് വിവരം പറഞ്ഞാല്‍ വീടുകളിലെത്തിയും ചികിത്സ നടത്തും.
ഈ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications