കുട്ടിയുടെ തലയ്ക്ക് മുകളിലൂടെ ബസ്സ് കയറി ഇറങ്ങി, കുട്ടി മരിച്ചു; സംഭവം കോട്ടയം ബസ്സ് സ്റ്റാന്റില്‍
കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വ്വീസ് മനടത്തുന്ന ജെനിമോന്‍ ബസ്സാണ് അപകടമുണ്ടാക്കിയത്
കോട്ടയം: നാഗമ്പടം ബസ്സ് സ്റ്റാന്റില്‍ സ്വകാര്യ ബസ്സിന് അടിയില്‍പ്പെട്ട് കുട്ടി മരിച്ചു. ഒളശ സ്വദേശിനി അരുണിമ(12) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വല്ല്യമ്മ ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ശാന്തയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.

നിലത്തു വീണ അരുണിമയുടെ തലയിലൂടെ ബസ്സ് കയറി ഇറങ്ങുകയായിരുന്നു. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വ്വീസ് മനടത്തുന്ന ജെനിമോന്‍ ബസ്സാണ് അപകടമുണ്ടാക്കിയത്. അരുണിമയുടെ മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications