Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദിയിൽ പ്രതീക്ഷയർപ്പിച്ച് കൊല്ലത്തെ പെൺകുട്ടി!അവളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ മോദി കനിയണം

തന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന എംബിബിഎസ് പഠനത്തിനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ബിഞ്ചുമോൾ പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നത്.

കൊല്ലം: നരേന്ദ്രമോദിയിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കുകയാണ് കൊല്ലം കിഴക്കേ കല്ലട സ്വദേശിനിയായ ബിഞ്ചുമോൾ. തന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന എംബിബിഎസ് പഠനത്തിനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ബിഞ്ചുമോൾ പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നത്.

പ്ലസ്ടു പൂർത്തിയാക്കിയ ബിഞ്ചുമോൾക്ക് പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിൽ നേരത്തെ എംബിബിഎസിന് പ്രവേശനം ലഭിച്ചിരുന്നു. തുച്ഛമായ വരുമാനം മാത്രമുള്ള ബിഞ്ചുമോളുടെ കുടുംബം ഏറെ കഷ്ടപ്പെട്ടാണ് എംബിബിഎസ് അഡ്മിഷൻ സമയത്ത് 25,000 രൂപ ഫീസടച്ചത്.

narendramodi

മകളുടെ എംബിബിഎസ് പഠനത്തിനാവശ്യമായ കൂടുതൽ തുക കണ്ടെത്താനായുള്ള ശ്രമങ്ങൾക്കിടെയാണ് അഡ്മിഷൻ റദ്ദായേക്കുമെന്ന വിവരം ലഭിച്ചത്. അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കാനാവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകിയില്ലെന്ന് ഇഎസ്ഐ കോർപ്പറേഷൻ അറിയിച്ചതോടെയാണ് പഠനം പ്രതിസന്ധിയിലായത്.

മകളുടെ എംബിബിഎസ് പഠനം മുടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിഞ്ചുമോളുടെ മാതാപിതാക്കൾ. ഇതിനിടെയാണ് തന്റെ സങ്കടത്തിന് പരിഹാരം തേടി ബിഞ്ചുമോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരിക്കുന്നത്. എംബിബിഎസ് പ്രവേശനം റദ്ദാക്കാതാരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. എല്ലാവർക്കും സഹായം നൽകുന്ന നരേന്ദ്രമോദി തന്റെ കത്തിനും അനുകൂലമായ മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ബിഞ്ചുമോളും കുടുംബവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+