വാനില്‍ സഞ്ചരിക്കുകയായിരുന്ന ക്വാറി ജീവനക്കാരെ ബൈക്കുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു
മഞ്ചേശ്വരം: ഓമ്നി വാനില്‍ സഞ്ചരിക്കുകയായിരുന്ന ക്വാറി ജീവനക്കാരായ രണ്ടുപേരെ ബൈക്കുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. കുഞ്ചത്തൂര്‍ കിദമ്പാടിയിലെ അനില്‍കുമാര്‍ (33), സുഹൃത്ത് കിരണ്‍ (23) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവരെ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് കുഞ്ചത്തൂരില്‍ വെച്ചാണ് സംഭവമെന്ന് പറയുന്നു. ജോലി കഴിഞ്ഞ് ഓമ്നി വാനില്‍ വരുന്നതിനിടെ കുഞ്ചത്തൂര്‍ അടക്കംപള്ളം ഗ്രൗണ്ടിന് സമീപം വെച്ച് മൂന്ന് ബൈക്കുകളിലെത്തിയ സംഘം വാനിന് കുറുകെ നിര്‍ത്തി.

പിന്നീട് വാനില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഇരുവരേയും ബൈക്കുകളിലിരുത്തി അഞ്ച് കിലോമീറ്ററോളം ഓടിച്ചുപോവുകയായിരുന്നു. കിദമ്പാടി ബാറിന് സമീപം വെച്ച് ഇരുവരേയും ഇറക്കുകയും സംഘത്തിലെ രണ്ടുപേര്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. ഇവരെ വെട്ടിച്ച് രക്ഷപ്പെട്ട അനിലും കിരണും നാട്ടുകാരോട് കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. അതിനിടെ ഒരു കൂട്ടം ആളുകളെത്തി സംഘത്തെ വളഞ്ഞുവെച്ച് കര്‍ണാടക വിടഌപൊലീസിന് കൈമാറി. ഒരാഴ്ചമുമ്പ് അനിലിന്റെ കൂടെയുള്ള ജീവനക്കാര്‍ ഒരു സംഘത്തെ മര്‍ദ്ദിച്ചിരുന്നുവത്രെ. ഇതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് കാരണമെന്ന് സംശയിക്കുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications