എൻസിപി- കേരള കോൺഗ്രസ് ബി ലയനം ത്രിശങ്കുവിൽ; ബാലകൃഷ്ണ പിള്ള കുപ്രസിദ്ധ കുറ്റവാളി, ഒരു വിഭാഗം ഇടഞ്ഞു
ദില്ലി: കേരള കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എൻസിപിയിലെ ഒരു വിഭാഗം രംഗത്ത്. കേരള കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയുമായുള്ള എൻസിപിയുടെ ലയന ചർച്ചയ്ക്കിടെയാണ് ഇത്തരത്തിൽ രൂക്ഷ വിമർശനം വന്നിരിക്കുന്നത്. ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധ കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയത്.
കോണ്‍ഗ്രസ് ബിയെ എന്‍സിപിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ കത്തില്‍ ശക്തമായി ഒരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്. എന്‍സിപി കേരള ഘടകം പിളര്‍പ്പിന്റെ വക്കിലാണ്. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനാണ് ഇതിന് ഉത്തരവാദിയെന്നും കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് അതോറിട്ടി ചെയര്മാന് ആലിക്കോയ വിഭാഗീയതയുടെ ആളാണെന്നും നേതൃത്വത്തിനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കെബി ഗണേഷ്കുമാർ മന്ത്രിയാകും
എൻസിപിയിലെ യുവജന വിഭാഗത്തിന്റെ ജില്ലാ അധ്യക്ഷന്മാരില് ഒമ്പതില്‍ ഏഴുപേരും ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിള്ളയുടെ പാര്‍ട്ടി എന്‍സിപിയില്‍ ലയിച്ചാല്‍ പാര്‍ട്ടി പ്രതിനിധിയായി കെബി ഗണേഷ് കുമാര്‍ മന്ത്രിയാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ലയനനീക്കത്തെ എതിര്‍ക്കുന്നത്.

വിജിലൻസ് കേസ്
ഇടമലയാര്‍ വിജിലന്‍സ് കേസില്‍ സുപ്രീംകോടതിയുടെ ശിക്ഷ ലഭിച്ച ആളാണ് ബാലകൃഷ്ണപിള്ള. അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളെ പാര്‍ട്ടിയിലെടുക്കുന്നത് എന്‍സിപിക്ക് ഗുണം ചെയ്യില്ലെന്നും ശരദ്പവാറിന് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിള്ളയെ പാര്‍ട്ടിയിലെടുത്താല്‍ 2006 ലെ അനുഭവം ഉണ്ടായേക്കാമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡിഐസി രൂപീകരണം
അന്ന് ഡിഐസി രൂപീകരിച്ച കരുണാകരന് എന്‍സിപിയില്‍ ലയിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇക്കാര്യം ഓര്‍ത്തുവേണം ബാലകൃഷ്ണപിള്ളയുമായുള്ള ലയനം ചര്‍ച്ച ചെയ്യാനെന്നും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം സൂചിപ്പിക്കുന്നു.

ടിപി പീതാംബരനെ കുറിച്ചും വിമർശനം
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനെ എതിര്‍ക്കുന്ന വിഭാഗമാണ് ലയനനീക്കത്തെ എതിര്‍ത്ത് കേന്ദ്രനേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. എന്‍സിപി കേരള ഘടകം പിളര്‍പ്പിന്റെ വക്കിലാണ്. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനാണ് ഇതിന് ഉത്തരവാദിയെന്നുമുള്ള രൂക്ഷ വിമർശനവും കത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications