അഭിഭാഷകരുടെ ശ്രമം കോടതികളെ സ്വകാര്യവത്കരിക്കാന്‍: ചില കോടതി വിധികള്‍ ജനങ്ങളറിയരുത്...
ജനകീയ പ്രശ്നങ്ങളിലെ കോടതി വിധികള്‍ ജനങ്ങളിലെത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്ന് അഡ്വ സെബാസ്റ്റിയന് പോള്‍.
കൊച്ചി: കോടതികളെ സ്വകാര്യ വത്കരിക്കാന്‍ ഗൂഢ ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അഡ്വ സെബാസ്റ്റ്യന്‍പോള്‍ ഒരു കൂട്ടം അഭിഭാഷകരെ ഉപോയഗിച്ചാണ് കോടതികളെ സ്വകാര്യവത്കരിക്കാന്‍ ശ്രമം നടക്കുന്നത്. ജനകീയ പ്രശ്നങ്ങളിലെ കോടതി വിധികള്‍ ജനങ്ങളിലെത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും സെബാസ്റ്റ്യന്‍പോള്‍ വ്യക്തമാക്കി.
കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരായ അഭിഭാഷകരുടെ കടന്നുകയറ്റം ഇതിന്റെ തുടക്കം മാത്രമാണ്. ഇന്ത്യമുഴുവന്‍ ഇത് വ്യാപിപ്പിക്കാനാണ് ഇത്തരം ഗൂഢ ശക്തികളുടെ ശ്രമം. അതിന് മുമ്പ് പൊതുസമൂഹം അഭിഭാഷകരുടെ അക്രമങ്ങള്‍ക്കെതിരെ രംഗത്ത് വരണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. മൂവ്മെന്റ് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ വ്യപകമായി സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തിയ കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് എന്തായിരുന്നെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടില്ല. സ്വാശ്രയ കോളജ് വിഷയത്തിലും സര്‍ക്കാര്‍ വക്കീലിന്റെ നിലപാട് രഹസ്യമായിപ്പോയി.
മൂന്നാറിലേതുള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി കോടതി പരിഗണിക്കാനുണ്ട്. വിവാദമായ പല കേസുകളും കോടതികളിലെത്താനിരിക്കുകയാണ്. അതുകൊണ്ട് തന്നെ അഭിഭാഷകരുടെ നിലപാട് ദുരൂഹമാമെന്നും സെബാസ്റ്റ്യന്‍പോള്‍ ആരോപിച്ചു.
എല്ലാ അഭിഭാഷകരും പ്രശ്നക്കാരാണെന്ന് പറയുന്നില്ല, ചുരുക്കം ചിലര്‍ മാത്രമാണ് കോടതി വളപ്പില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്. അഭിഭാഷക സംഘടനകള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതേവരെ എടുത്തിട്ടില്ലെന്നത് നിരാശാജനകമാണ്. ഭരണഘടന അനുസരിച്ചാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളാണ് ഭരണഘടന സൃഷ്ടിച്ചത്.
എന്നാല്‍ ജനങ്ങളില്‍ നിന്ന് കോടതികളെ അകറ്റി നിര്‍ത്താനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നത് ജഡ്ജിമാര്‍പോലും മാര്‍ ഇക്കാര്യത്തില്‍ നിസഹായരായി നില്ക്കുന്നതു കാണുമ്പോള്‍ അമ്പരപ്പിനേക്കാള്‍ കൂടുതല്‍ ഭയമാണുണ്ടാകുന്നത്. ജഡ്ജിമാര്‍ പോലും ഭയക്കുന്ന ഗൂഢ സംഘമാണ് ഇതിന് പിന്നിലുള്ളതെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications