കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകരുടെ ശ്രമം കോടതികളെ സ്വകാര്യവത്കരിക്കാന്‍: ചില കോടതി വിധികള്‍ ജനങ്ങളറിയരുത്...

ജനകീയ പ്രശ്‌നങ്ങളിലെ കോടതി വിധികള്‍ ജനങ്ങളിലെത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്ന് അഡ്വ സെബാസ്റ്റിയന്‍ പോള്‍.

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: കോടതികളെ സ്വകാര്യ വത്കരിക്കാന്‍ ഗൂഢ ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അഡ്വ സെബാസ്റ്റ്യന്‍പോള്‍ ഒരു കൂട്ടം അഭിഭാഷകരെ ഉപോയഗിച്ചാണ് കോടതികളെ സ്വകാര്യവത്കരിക്കാന്‍ ശ്രമം നടക്കുന്നത്. ജനകീയ പ്രശ്‌നങ്ങളിലെ കോടതി വിധികള്‍ ജനങ്ങളിലെത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും സെബാസ്റ്റ്യന്‍പോള്‍ വ്യക്തമാക്കി.

കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരായ അഭിഭാഷകരുടെ കടന്നുകയറ്റം ഇതിന്റെ തുടക്കം മാത്രമാണ്. ഇന്ത്യമുഴുവന്‍ ഇത് വ്യാപിപ്പിക്കാനാണ് ഇത്തരം ഗൂഢ ശക്തികളുടെ ശ്രമം. അതിന് മുമ്പ് പൊതുസമൂഹം അഭിഭാഷകരുടെ അക്രമങ്ങള്‍ക്കെതിരെ രംഗത്ത് വരണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

sebastian-paul

അടുത്തിടെ വ്യപകമായി സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തിയ കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് എന്തായിരുന്നെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടില്ല. സ്വാശ്രയ കോളജ് വിഷയത്തിലും സര്‍ക്കാര്‍ വക്കീലിന്റെ നിലപാട് രഹസ്യമായിപ്പോയി.

മൂന്നാറിലേതുള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി കോടതി പരിഗണിക്കാനുണ്ട്. വിവാദമായ പല കേസുകളും കോടതികളിലെത്താനിരിക്കുകയാണ്. അതുകൊണ്ട് തന്നെ അഭിഭാഷകരുടെ നിലപാട് ദുരൂഹമാമെന്നും സെബാസ്റ്റ്യന്‍പോള്‍ ആരോപിച്ചു.

എല്ലാ അഭിഭാഷകരും പ്രശ്‌നക്കാരാണെന്ന് പറയുന്നില്ല, ചുരുക്കം ചിലര്‍ മാത്രമാണ് കോടതി വളപ്പില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്. അഭിഭാഷക സംഘടനകള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതേവരെ എടുത്തിട്ടില്ലെന്നത് നിരാശാജനകമാണ്. ഭരണഘടന അനുസരിച്ചാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളാണ് ഭരണഘടന സൃഷ്ടിച്ചത്.

എന്നാല്‍ ജനങ്ങളില്‍ നിന്ന് കോടതികളെ അകറ്റി നിര്‍ത്താനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നത് ജഡ്ജിമാര്‍പോലും മാര്‍ ഇക്കാര്യത്തില്‍ നിസഹായരായി നില്‍ക്കുന്നതു കാണുമ്പോള്‍ അമ്പരപ്പിനേക്കാള്‍ കൂടുതല്‍ ഭയമാണുണ്ടാകുന്നത്. ജഡ്ജിമാര്‍ പോലും ഭയക്കുന്ന ഗൂഢ സംഘമാണ് ഇതിന് പിന്നിലുള്ളതെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Some are trying to privatize courts using a advocates sebastian paul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X