കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിയില്‍ വെച്ച്‌ മിശ്രവിവാഹം നടത്തുന്നതിനെ വിമര്‍ശിച്ച്‌ ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍

Google Oneindia Malayalam News

കൊച്ചി:സീറോ മലബാര്‍ സഭയില്‍ വര്‍ദ്ധിച്ചു വരുന്ന മിശ്ര വിവാഹങ്ങള്‍ക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍. പള്ളിയില്‍ വെച്ച്‌ ഇതര മതസ്ഥരുമായുള്ള വിവാഹം നടത്തിക്കൊടുക്കുന്നതിനെതിരെയാണ്‌ സഭാ വിശ്യാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌. സഭയോട്‌ അനുഭാവം പ്രകടിപ്പിക്കുന്ന ഒരു വാര്‍ത്താ ചാനലാണ്‌ ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത്‌ വിട്ടത്‌.

കത്തോലിക്ക വിശ്വാസത്തില്‍ ഉറച്ച്‌ നില്‍ക്കുമെന്നും തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളേ ഇതേ വിശ്വാസത്തില്‍ വളര്‍ത്തുമെന്നും ഉറപ്പു നല്‍കിയാണ്‌ ഇത്തരം വിവാഹങ്ങള്‍ പള്ളിയില്‍ വെച്ച്‌ നടത്തുന്നത്‌. സഭ നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹത്തിലെ ചില ഉന്നതര്‍ക്ക്‌ വേണ്ടിയാണെന്നും ഇത്‌ യുവജനങ്ങളെ തെറ്റിധരിപ്പിക്കുകയും വവിതെറ്റിക്കുകയും ചെയ്യുമെന്നും വിശ്വാസികള്‍ ആരോപിക്കുന്നു.

church
നമ്മുടെ പള്ളിയില്‍ ക്രൈസ്‌തവനല്ലാത്ത ഒരാള്‍ ക്രൈസ്‌തവയായ യുവതിയെ നമ്മുടെ വൈദികന്‍ വിവാഹം ആശീര്‍വദിക്കുന്നത്‌ എപ്രകാരമുള്ള നിയമപ്രകാരമാണ്‌. കാനോനിക്ക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ സഭയില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്‌. അപ്പോള്‍ എങ്ങനെയാണ്‌ ക്രൈസ്‌തവനല്ലാത്ത ഒരാള്‍ പള്ളിയില്‍ വന്ന്‌ കല്യാണം കഴിക്കുന്നത്‌. അത്തരത്തില്‍ വിവാഹം നടക്കുമ്പോള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കും. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഭ തയാറാകണെമെന്നും ക്രൈസ്‌തവ യുവജന നേതാവായ സിജോ അമ്പാട്ട്‌ പറഞ്ഞു.

ക്രൈസ്‌തവ വിവാഹം മൂന്ന്‌ പേര്‍ ചേര്‍ന്നുള്ള ഉടമ്പടിയാണ്‌ വരന്‍ വധു അപ്പോള്‍ പിന്നെ എങ്ങിനെയാണ്‌ അന്യ ജാതിയില്‍പ്പെട്ട ആളുമായി വിവാഹം നടത്താന്‍ സഭ അനുവാദം നല്‍കുന്നത്‌.ഇത്തരം അയഞ്ഞ നിലപാടുകള്‍ സഭക്കും സമൂഹത്തിനും ദോഷം ചെയ്യുമെന്നും വിശ്യാസികള്‍ പ്രതികരിച്ചു.

എന്നാല്‍ മിശ്ര വിവാഹത്തെ അനുകൂലിച്ചും ചില വിശ്വാസികള്‍ രംഗത്തെത്തി. എറണാകുളം കവന്ത്ര പള്ളിയില്‍വെച്ച്‌ നടന്ന മിശ്രവിവാഹത്തെ തുടര്‍ന്നാണ്‌ വിശ്വാസികള്‍ സഭക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

English summary
A group of Kerala catholic devotees demands stop blessing inter faith marriages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X