കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍, ജില്ലാ മജിസ്‌ട്രേറ്റിനെ കോടതിയില്‍ തടഞ്ഞ് ഒരു സംഘം അഭിഭാഷകർ

Google Oneindia Malayalam News

വഞ്ചിയൂര്‍: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. ജില്ലാ മജിസ്‌ട്രേറ്റ് ദീപ മോഹനെ കോടതിയില്‍ ഒരു സംഘം അഭിഭാഷകര്‍ ചേര്‍ന്ന് തടഞ്ഞു. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഒരു കൂട്ടം അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഉച്ചയോടെ ചേംബറില്‍ കയറിയാണ് വക്കീലന്മാര്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ് വെച്ചത്.

അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എൻസിപി 'റെസ്ക്യൂ ഓപറേഷൻ'!അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എൻസിപി 'റെസ്ക്യൂ ഓപറേഷൻ'!

കെഎസ്ആര്‍ടിസി ബസ്സിടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റ കേസില്‍ ഡ്രൈവറായ മണിയുടെ ജാമ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായ ദീപ മോഹന്‍ റദ്ദാക്കിയിരുന്നു. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനാണ് മണി.

court

മണി ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. ഒത്തുതീര്‍പ്പ് നീക്കത്തില്‍ നിന്ന് സാക്ഷി പിന്മാറുകയുമുണ്ടായി. ജാമ്യം റദ്ദാക്കിയ വിവരം പ്രതിയുടെ അഭിഭാഷകന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്നാണ് അഭിഭാഷകന്‍ ചേംബറിലെത്തി മജിസ്‌ട്രേറ്റിനെ തടഞ്ഞ് വെച്ച് പ്രതിഷേധിച്ചത്.

കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ അഭിഭാഷകര്‍ മോചിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അഭിഭാഷകരുടെ നടപടിക്കെതിരെ മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ജസ്റ്റിസ് ദീപ മോഹന് എതിരെ നേരത്തെയും പല പരാതികളും ഉയര്‍ന്ന് വന്നിട്ടുളളതായും ചട്ടവിരുദ്ധമായ നടപടികളാണ് പല തവണ ഉണ്ടായിട്ടുളളതെന്നും വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് കെപി ജയചന്ദ്രന്‍ പ്രതികരിച്ചു.

English summary
A group of lawyers allegedly locked Magistrate of Vanchiyoor Court in a room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X