കേരളം കരുതിയിരിക്കണം; തിരുട്ടു ഗ്രാമത്തിൽ നിന്നും മോഷ്ടാക്കൾ കേരളത്തിലേക്ക്!! ജാഗ്രതയോടെ പോലീസ്!
തിരുവനന്തപുരം: കുപ്രസിദ്ധമായ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ ഒരു സംഘം മോഷ്ടാക്കൾ കേരളത്തിലെത്തിയതായി സൂചന. കേരളത്തിൽ മോഷണ പരമ്പരകൾ പെരുകി വന്നതോടെയാണ് സംശയം മൂർച്ഛിച്ചത്. കോട്ടയം ആലപ്പുഴ ജില്ലകളിൽ വ്യാപകമായ മോഷണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്.
വര്‍ഷക്കാലം സജീവമാകുന്നതോടെ വന്‍മോഷണം ലക്ഷ്യമിട്ടാണ് ഇവരെത്തിയിട്ടുള്ളതെന്നാണ് പോലീസ് നല്കുന്ന സൂചന. വര്‍ഷക്കാലത്തുള്ള ട്രെയിനുകളിലെ മുഖംമൂടി ആക്രമണങ്ങളും കവര്‍ച്ചകളും ഇതില്‍ ഉള്‍പ്പെടും. മോഷ്ടാക്കളുടെ സാന്നിദ്ധ്യം മുന്‍കൂട്ടി മനസിലാക്കാന്‍ പൊലിസ് രഹസ്യാന്വേഷണ സംഘത്തിനു കഴിഞ്ഞത് ഏറെ ഗുണകരമാകും. സംഘാംഗങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേക്ക് പോയതായാണ് രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരം.

കഴിഞ്ഞ ദിവസമാണ് പാലപ്പുറം ചിനക്കത്തൂര്‍ കാവിനു സമീപം കോട്ടയില്‍ ദിലീപിന്റെ വീടു കുത്തിതുറന്ന് മോഷണം നടത്തിയത്. മോഷണം നടന്ന ദിവസം ദിലീപും കുടുംബവും സഹോദരിയുടെ വീട്ടിലേക്കു പോയിരുന്നു. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. രണ്ടു താഴുകളുള്ള വീടിന്റെ വാതില്‍ തകര്‍ത്തത് തമിഴ്‌നാട് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കളുടെ മാതൃകയിലാണെന്നാണെന്ന് പോലീസ് സംശയിക്കുന്നു.
തിരുട്ടു ഗ്രാമത്തിലെ കള്ളന്മാർ കേരളത്തിലെത്തുന്നതോടെ വര്‍ഷക്കാലത്ത് ട്രെയിനുകളില്‍ പിടിച്ചുപറിയും വ്യാപകമാകും.
മലബാര്‍ മേഖലയിലാണ് ഇത് കൂടുതലായി ഉണ്ടാകാറുള്ളത്. ഇതുമൂലം കമ്പാര്‍ട്ടുമെന്റുകളില്‍ പോലിസ് സുരക്ഷയും ഒരുക്കാറുണ്ട്. മുമ്പ് മുഖം മൂടി ധരിച്ചും ട്രെയിനുകളില്‍ ആക്രമണവും കവര്‍ച്ചയും നടന്നിരുന്നു. തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള കവര്‍ച്ചക്കാരുടെ വരവിനെ പോലീസും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.












Click it and Unblock the Notifications