കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ ദുരിതാശ്വാസനിധിയില്‍ അതിഥിതൊഴിലാളിയുടെ 5000, പ്രശംസിച്ച് തരൂര്‍, കയ്യടിച്ച് മലയാളികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: 2018ലെ മഹാപ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകള്‍ മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ മധ്യപ്രദേശുകാരന്‍ വിഷ്ണുവിനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. പ്രളയം കാരണം ദുരിതമനുഭവിക്കുകയാണെന്ന് സ്വയം മനസിലാക്കിയ വിഷ്ണു കൈയിലുണ്ടായിരുന്ന 50 കമ്പിളി പുതപ്പുകളും ക്യാമ്പുകളില്‍ നല്‍കുകയായിരുന്നു. അന്ന് വിഷ്ണുവിനെ മാതൃകയാക്കണെന്ന് മുഖ്യമന്ത്രി പിണറായയി വിജയന്‍ പറഞ്ഞിരുന്നു.

relief fund

രണ്ടാം ഘട്ടത്തില്‍ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ പ്രളയബാധിതര്‍ക്ക് 450 പുതപ്പു കൂടി നല്‍കിയാണ് വിഷ്ണു കേരളം വിട്ടത്. കേരളം ഇന്ന് മറ്റൊരു ദുരന്തം കൊറോണ വൈറസിലൂടെ അനുഭവിക്കുമ്പോള്‍ അതേ നന്മ വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് ഒരു രാജസ്ഥാന്‍ സ്വദേശി. കൊറോണ കാരണം പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ അതിഥി തൊഴിലാളിയായ രാജസ്ഥാന്‍ സ്വദേശി വിനോദ് ജംഗിത് 5000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്.

കാസര്‍കോട് നീലേശ്വരം കുട്ടുപ്പുനയില്‍ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ വിനോദ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്കാണ് എത്തിയത്. സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ എംഎം മാത്യുവിനെ പണം എല്‍പ്പിച്ചു, സബ് ഇന്‍സ്‌പെക്ടറായ സിആര്‍ ബിജുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ബാങ്ക് സമയം കഴിഞ്ഞതിനാല്‍ ഈ തുക വാങ്ങി സ്‌റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അയ്യായിരം രൂപ ഗൂഗിള്‍ പേ വഴി സിഎംആര്‍ഡിഎഫിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന വിനോദ് മിച്ചം പിടിച്ച തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.

ഇപ്പോഴിതാ വിനോദിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. കേരളം അതിഥി തൊഴിലാളികളെ പരിപാലിക്കുന്നു. അവര്‍ അതിന് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നു എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. തരൂരിന്റെ ട്വീറ്റ് ട്വിറ്ററില്‍ വൈറലാണ്.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

അതേസമയം, സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കേരളം കാണുമ്പോള്‍, അതിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ട്രോളുകളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം വിമര്‍ശകര്‍ക്ക് അത് അറിയാതെ നല്‍കിയ ഒരു മറുപടിയാണ് രാജസ്ഥാന്‍ സ്വദേശി ശ്രീ. വിനോദ് ജംഗിത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് ഉണ്ടായതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

English summary
A guest worker donated Rs 5,000 to the Kerala Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X