ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കും
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് വീടു നിര്‍മ്മിച്ചനല്‍കുമെന്ന് പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി അറിയിച്ചു. ജിഷയും അമ്മ രാജേശ്വരിയും ഏറൈ കഷ്ടപ്പെട്ട് പുതിയൊരു വീട് നിര്‍മ്മിക്കുന്നതിനുളള ശ്രമങ്ങള്‍ക്കിടെയാണ് ജിഷ മൃഗീയമായി കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയ്ക്ക സമീപമുളള അഞ്ച് സെന്റ സ്ഥലത്തണ് വീടു നിര്‍മ്മാണം പുരോഗമിക്കുന്നത്. പുറമ്പോക്ക സ്ഥലത്തെ ഒറ്റ മുറി വീട്ടില്‍ നിന്ന് പുതിയ വീട്ടിലേയ്ക്ക് മാറാന്‍ കാത്തിരിക്കുയായിരുന്നു ജിഷയു അമ്മയും
ജിഷയുടെ മരണത്തോടെ അനാഥരായ അമ്മയുടെയും കുടുംബത്തിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.ജിഷയുടെ കുടുംബത്തെ സഹായിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

കേരളത്തെ ഞെട്ടിച്ച സംഭവമാണിതെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. നടന്‍ മമ്മുട്ടിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.പലകാര്യങ്ങളിലും മലയാളിയെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്ത നമ്മള്‍ ജീഷയുടെ അനുഭവത്തിനു മുന്നില്‍ അപമാനത്താല്‍ ശിരസ്സ് താഴ്ന്നു പോകുന്നതായാണ് മമ്മുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications