കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ പേര് കൊറോണ എസ്, വയസ് 34, സ്വദേശം കോട്ടയം'; ഷൈന്‍ തോമസിനും മക്കള്‍ക്കും ഈ കൊറോണയെ പേടിയില്ല

Google Oneindia Malayalam News

കോട്ടയം: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിക്കുകയാണ്. ഇതോടെ എല്ലാവരും വൈറസ് ഭീതിയിലാണ് കഴിയുന്നത്. എന്നാല്‍ കോട്ടയം മള്ളുശേരിയിലെ അംബ്രോസ് നഗറില്‍ ഷൈന്‍ തോമസിനും മകള്‍ക്കും കൊറോണയെ പേടിയില്ല. കാരണം കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഷൈന്‍ തോമസിന്റെ ഭാര്യയാണ് കൊറോണ. മുഴുവന്‍ പേര് കൊറോണ എസ്, വയസ് 34. കായംകുളം ചൂളത്തെരുവ് ജെ ബാബുവിന്റെയും സെലിന്റെയും മകളായാ കൊറോണയ്ക്ക് ഈ പേര് ലഭിച്ചത് എങ്ങനെയാണെന്ന് അറിയണ്ടേ?. വര്‍ഷം ഇത്ര കഴിയുമ്പോള്‍ കൊറോണ മനസില്‍ പോലും വിചാരിച്ച് കാണില്ല, പേര് കാരണം ഇങ്ങനെ ഒരു പുലിവാല് പിടിക്കുമെന്ന്..

പേര് വന്ന വഴി

പേര് വന്ന വഴി

ചൂളത്തെരുവ് സെന്റ് സെബാസ്റ്റ്യൻ പള്ളിയില്‍ മാമോദിസ ചടങ്ങിന് പോയപ്പോൾ അവിടുത്തെ പള്ളി വികാരിയാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. ചടങ്ങിനിടെ പള്ളി വികാരി മാതാപിതാക്കളോട് ചോദിച്ചു കുഞ്ഞിന് ഇടാന്‍ പറ്റിയ വല്ല പേരും കണ്ടുവച്ചിട്ടുണ്ടോ എന്ന്. ഇല്ലെന്ന് പറഞ്ഞതോടെ പള്ളി വികാരി തന്നെ കൊറോണ എന്ന പേര് ഇടുകയായിരുന്നെന്ന് വീട്ടമ്മ പറയുന്നു. ഫാദര്‍ ജെയിംസാണ് ഈ പേര് നിര്‍ദ്ദേശിച്ചതെന്നും കൊറോണ പറയുന്നു.

 കെ ഫോര്‍ കൊറോണ

കെ ഫോര്‍ കൊറോണ

ലോകം മുഴുന്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡിന്റെ ആദ്യത്തെ സ്‌പെല്ലിംഗ് സി ആണെങ്കില്‍. കോട്ടയം സ്വദേശിയായ കൊറോണയ്ക്ക് ഇത് കെ ആണ്. പേരിന്റെ അര്‍ത്ഥം പലരും ചോദിക്കാറുണ്ട്, എന്നാല്‍ ഇതിന് മറുപടിയായി കൊറോണ പറയുന്നത്, ഇത് ബൈബിളിലെ പേരാണെന്നും കിരീടം എന്ന അര്‍ത്ഥമാണുള്ളതെന്നുമാണ്.

എല്ലാവര്‍ക്കും ആശ്ചര്യം

എല്ലാവര്‍ക്കും ആശ്ചര്യം

ലോകത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഈ വീട്ടമ്മയുടെ ജീവിതവും മാറി, പേര് പറയുമ്പോള്‍ പലരും ആശ്ചര്യപ്പെടും. ചിലര്‍ തമാശ പറയുന്നതാണെന്ന് വിചാരിക്കും. കൊറോണ വന്നതിന് ശേഷമാണോ പേരിട്ടതെന്ന് ചിലര്‍ ചോദിക്കാറുണ്ടെന്ന് കൊറോണ പറയുന്നു. വോട്ടര്‍ ഐഡിയും ആധാറിലും എല്ലാം കൊറോണ എസ് എന്ന് തന്നെയാണ് പേര്.

രക്തധാനത്തിന് പോയപ്പോള്‍

രക്തധാനത്തിന് പോയപ്പോള്‍

പറ്റുമ്പോഴൊക്കെ രക്തധാനം ചെയ്യുന്ന ആളാണ് കൊറോണ. ഒരു ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തധാനത്തിന് പോയിരുന്നു. അവിടുത്തെ അപേക്ഷ ഫോമില്‍ കൊറോണ എന്ന് പേര് എഴുതിപ്പോള്‍ തമാശയാക്കിയതാണോ എന്ന് ജീവനക്കാര്‍ ചോദിച്ചു. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കേണ്ടി വന്നു. ഇതുപോലുള്ള സംഭവങ്ങള്‍ തന്റെ അമ്മയ്ക്കും ഉണ്ടായിട്ടുണ്ടെന്ന് കൊറോണ പറയുന്നു.

സ്‌കൂളില്‍

സ്‌കൂളില്‍

രണ്ട് മക്കളാണ് കൊറോണ-ഷൈന്‍ തോമസ് ദമ്പതികള്‍ക്കുള്ളത്. ഈ അടുത്ത് ഓണ്‍ലൈന്‍ ക്ലാസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി അമ്മയുടെ കോളത്തില്‍ പേര് എഴുതിയപ്പോള്‍ അധ്യാപകര്‍ക്ക് വിശ്വസിക്കാനായില്ല. ഇത് യതാര്‍ത്ഥ പേരാണെന്ന് സ്ഥിരീകരിക്കുന്നതിന് അധ്യാപകര്‍ വിളിച്ചിരുന്നു. മൂന്നിലും അഞ്ചിലുമാണ് കുട്ടികള്‍ പഠിക്കുന്നത്. മത്സ്യത്തൊഴിലാളിയാണ് ഷൈന്‍ തോമസ്.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan
ഗോ കൊറോണ ഗോ

ഗോ കൊറോണ ഗോ

ചിലര്‍ തന്നെ തമാശയ്ക്ക് ഗോ കൊറോണ ഗോ കൊറോണ എന്ന് വിളിക്കാറുണ്ട്. മക്കള്‍ എന്നെ ഇടയ്ക്ക് വൈറസ് അമ്മ എന്ന് വിളിക്കാറുണ്ട്. ഇടയ്ക്ക് കൊറോണാമ്മ എന്നും വിളിക്കും. പക്ഷേ, തനിക്ക് പരാതിയില്ല. തന്നെ ആരും പേടിക്കേണ്ടെന്നും യഥാര്‍ത്ഥ കൊറോണയ്‌ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഈ യുവതി ഓര്‍്മ്മപ്പെടുത്തുന്നു.

'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍

English summary
A Homemaker Named Korona S From Kottayam Becomes Viral Due To Her Unique Name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X