സുധീരന്‍ അതിരുവിടുന്നു....ഹൈക്കമാന്‍ഡിന് എ-ഐ ഗ്രൂപ്പുകളുടെ പരാതി
തിരുവനന്തപുരം: സുധീരന്‍ അതിരുവിടുന്നുവെന്ന് എ-ഐ ഗ്രൂപ്പുകളുടെ പരാതി. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സുധീരന്‍ വിമര്‍ശിച്ചതിനെതിരെയാണ് പരാതി.
സുധീരന്റെ പരസ്യ പ്രസ്താവന വിലക്കണമെന്നാവശ്യപ്പെട്ടാണ് ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി വാസ്‌നിക്കിന് ഫാക്‌സ് മുഖാന്തിരമാണ് പരാതി പോയിരിക്കുന്നത്.

പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കുന്ന സുധീരന്റെ നിലപാടിനെതിരെ ഹൈക്കമാന്‍ഡിനും പരാതി നല്‍കാനൊരുങ്ങുകയാണ് എ-ഐ ഗ്രൂപ്പുകള്‍. യുഡിഎഫ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രംഗത്തുവരികയും ഏറെ തലവേദനയുണ്ടാക്കുകയും ചെയ്ത ബിജുരമേശിന്‍റെ മകളുടെ കല്യാണത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോകരുതായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നെ മോശമുണ്ടാക്കുന്ന കാര്യമാണ് നേതാക്കള്‍ ചെയ്തതെന്നാണ് സുധീരന്‍ വിമര്‍ശിച്ചത്.
ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഇതോടെ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മതത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി അയക്കുകയായിരുന്നു. ബിജു രമേശിന്റ മെകളുടെ വിവാഹ നിശ്ചയമായതുകൊണ്ടല്ല അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയത്തിനാണ് പോയതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
സുധീരന് അടൂര്‍ പ്രകാശിനോടും ബിജു രമേശിനോടുമുള്ള പ്രശ്‌നം തീര്‍ക്കാന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. തങ്ങളെ സുധീരന്‍ മോശക്കാരാക്കി ചിത്രികരിക്കുകയാമെന്നും പരസ്യ വിമര്‍ശനം പാടില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റ നിര്‍ദ്ദേശം കെപിസിസി പ്രസിഡന്റ് തന്നെ ലംഘിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
കെപിസിസിയില്‍ നടന്ന ഒരു യോഗത്തിന് ശേഷമാണ് തങ്ങള്‍ വിവാഹത്തിന് പോയത്. ബിജു രമേശിന്റെയും അടൂര്‍ പ്രകാശിന്റെയും മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ വാര്‍ത്ത നേരത്തെ വന്നതാണ്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല. പകരം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തങ്ങളെ അപമാനിക്കാനാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications