കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രജാലം! മഹേന്ദ്രജാലം: മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പ്രളയ സെസ്, വിമര്‍ശനവുമായി ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. പ്രളയ സെസ് ഇന്നുമുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന സാഹചര്യത്തിലാണ് ജയശങ്കറിന്‍റെ വിമര്‍ശനം.

<strong> ബിജെപിയെ പ്രതിരോധിക്കാന്‍ മമതയ്ക്ക് മൂന്ന് 'മന്ത്ര'ങ്ങളുമായി പ്രശാന്ത് കിഷോര്‍</strong> ബിജെപിയെ പ്രതിരോധിക്കാന്‍ മമതയ്ക്ക് മൂന്ന് 'മന്ത്ര'ങ്ങളുമായി പ്രശാന്ത് കിഷോര്‍

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടാകും. നവകേരള നിർമിതിക്കു വേണ്ടി നമ്മൾ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്‌സി ചെയർമാന്‍റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ എന്നാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.

എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്ദ്രജാലം! മഹേന്ദ്രജാലം!!

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്.

928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതൽ നൽകി പ്രളയാനന്തര കേരളത്തിൻ്റെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ ജാതി-മത-പാർട്ടി ഭേദമന്യേ എല്ലാ കേരളീയർക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.

thomasissac

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടാകും. നവകേരള നിർമിതിക്കു വേണ്ടി നമ്മൾ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്‌സി ചെയർമാന്‍റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ...

എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം.

<strong>മെഡിക്കല്‍ ബില്ല്; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണ്ണം, ദില്ലിയില്‍ ഇന്നും സമരം</strong>മെഡിക്കല്‍ ബില്ല്; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണ്ണം, ദില്ലിയില്‍ ഇന്നും സമരം

English summary
A Jayasankar against thomas issac on flood cess
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X