കോടതി കോൺക്രീറ്റും പിളർക്കും; ജഡ്ജിമാർക്കെതിരെ ക്ഷുദ്രം, മാരണം, കൂടോത്രം മുതലായവ പരീക്ഷിക്കാമെന്ന്
എറണാകുളം: മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിനോ മാധ്യമ സിൻഡിക്കേറ്റിന്‍റെ സമൂഹ പ്രാർത്ഥനയ്ക്കോ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അഡ്വ. എ ജയശങ്കര്‍. രാജഭരണം പോയി ജനാധിപത്യം വന്ന സ്ഥിതിക്ക് ഇനി ആരെയും ഒന്നിനെയും പേടിക്കേണ്ട, നിയമം ലംഘിച്ച് കെട്ടിടം പണിയാം; ഉദ്യോഗസ്ഥർക്കും നേതാക്കന്മാർക്കും വട്ടച്ചെലവിനു വഹ കൊടുത്താൽ മതി എന്ന സ്ഥിതി വന്നു. എന്നാൽ അതും നടക്കാത്ത അവസ്ഥ ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
'കല്പന കല്ലേപ്പിളർക്കും' എന്നാണ് രാജഭരണ കാലത്ത് ജനങ്ങൾ കരുതിയത്.
രാജഭരണം പോയി ജനാധിപത്യം വന്ന സ്ഥിതിക്ക് ഇനി ആരെയും ഒന്നിനെയും പേടിക്കേണ്ട, നിയമം ലംഘിച്ച് കെട്ടിടം പണിയാം; ഉദ്യോഗസ്ഥർക്കും നേതാക്കന്മാർക്കും വട്ടച്ചെലവിനു വഹ കൊടുത്താൽ മതി എന്ന സ്ഥിതി വന്നു.
എന്നാൽ അതും നടക്കാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു, കോടതി കോൺക്രീറ്റും പിളർക്കും!
മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിനോ മാധ്യമ സിൻഡിക്കേറ്റിൻ്റെ സമൂഹ പ്രാർത്ഥനയ്ക്കോ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. അവ ഇന്നും നാളെയുമായി മണ്ണിലേക്കു മടങ്ങുന്നു.

പെരുമ്പളത്ത് മുത്തൂറ്റ് മുതലാളി പണിതീർത്ത സപ്ത നക്ഷത്ര റിസോർട്ടും പൊളിച്ചേ തീരൂ എന്ന് സുപ്രീംകോടതി കല്പിക്കുന്നു. ഇടതു- വലതു ഭേദമന്യേ എംഎൽഎമാർ കൊടുത്ത നിവേദനവും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ സമർപ്പിച്ച സംയുക്ത പ്രാർത്ഥനയും ഫലവത്തായില്ല.
Recommended Video
കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർക്കെതിരെ ക്ഷുദ്രം, മാരണം, കൂടോത്രം മുതലായവ പരീക്ഷിക്കാവുന്നതാണ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications