കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിഷ്കരിച്ചു ബഹിഷ്കരിച്ചു ശക്തരാകുവിൻ!; ഏഷ്യാനെറ്റ് ബഹിഷ്കരിത്തില്‍ സിപിഎമ്മിനെ ട്രോളി ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്കരിക്കാനുള്ള സിപിഎം തീരുമാനത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. 'ഏഷ്യാനെറ്റ് മാത്രമല്ല മനോരമയും മാതൃഭൂമിയും പക്ഷപാതപരമായാണ് പെരുമാറുന്നത്. വൈകാതെ അവയും ബഹിഷ്കരിക്കും. മലയാള മനോരമ, മാതൃഭൂമി മുതലായ കുത്തകപ്പത്രങ്ങൾ നമ്മൾ പണ്ടേ ബഹിഷ്കരിച്ചതാണ്'-ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ബഹിഷ്കരിക്കും....

അവതാരകരുടെ പക്ഷപാതം സഹിക്കവയ്യാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ബഹിഷ്കരിക്കാൻ പാവങ്ങളുടെ പാർട്ടി തീരുമാനിച്ചു.

ഏഷ്യാനെറ്റ് മാത്രമല്ല മനോരമയും മാതൃഭൂമിയും പക്ഷപാതപരമായാണ് പെരുമാറുന്നത്. വൈകാതെ അവയും ബഹിഷ്കരിക്കും.

മലയാള മനോരമ, മാതൃഭൂമി മുതലായ കുത്തകപ്പത്രങ്ങൾ നമ്മൾ പണ്ടേ ബഹിഷ്കരിച്ചതാണ്.

മതേതര ജനാധിപത്യ പുരോഗമന നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ദേശാഭിമാനി പത്രവും കൈരളി-പീപ്പിൾ ചാനലുമൊഴികെ മറ്റെല്ലാം ബഹിഷ്കരിക്കണം.

ബഹിഷ്കരിച്ചു ബഹിഷ്കരിച്ചു ശക്തരാകുവിൻ!

pinarayijai-

ഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നുവെന്നാണ് സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ ഈ ചാനലിലെ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ബഹിഷ്കരിച്ച് സിപിഎം; പാർട്ടി പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കില്ല!!ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ബഹിഷ്കരിച്ച് സിപിഎം; പാർട്ടി പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കില്ല!!

English summary
A Jayasankar mocks cpm on quitting asianet news channel discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X