എല്ലാ പ്രതിഭയും പ്രതിഭയല്ല..കായംകുളം എംഎല്‍എയാണ് പ്രതിഭ; പരിഹാസവുമായി ജയശങ്കര്‍
തിരുവനന്തപുരം: കൊറോണ പടര്ന്നുപിടിക്കുന്നതിനിടെയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയ കായംകുളം എംഎല്‍എ യു പ്രതിഭയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു എംഎല്‍എയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരു പൊതു പ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകള്‍ ആണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകളാണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര് നാസര്‍ പ്രതികരിച്ചത്. മോശപ്പെട്ട പദപ്രയോഗം ആണ് എംഎല്‍എ നടത്തിയത്. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും നാസര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്നായിരുന്നു പ്രതിഭ പ്രതികരിച്ചത്. ഇതിലും ഭേദം തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ കാല് കഴുകിയ വെള്ളം കുടിക്കണമെന്നും എംഎല്‍എ പറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രതിഭ എംഎല്‍എയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍. എല്ലാ പ്രതിഭയും പ്രതിഭയല്ല. കായംകുളം എംഎല്‍എയാണ് പ്രതിഭയെന്ന് ജയശങ്കര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. ലോക്ക് ഡൗണ്‍ കാലത്ത് ജനകീയ എംഎല്‍എ വീടും ഓഫീസും ലോക്ക് ചെയ്തത് നല്ല കാര്യം. അതിനെ കുറിച്ച് ചില ഡിഫി സഖാക്കള്‍ മുളളുവച്ച വര്‍ത്തമാനം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത് സ്വാഭാവികം. ആ സഖാക്കളെ കൊറോണ വൈറസിനോട് ഉപമിച്ചത് സാംസ്കാരിക പ്രവര്‍ത്തനം. ഏതാനും ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയത് മഹാ ചെറ്റത്തരമെന്ന് ജയശങ്കര്‍ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭയുടെ പ്രതിഭയ്ക്ക് നമോവാകം എന്ന് കുറിച്ചാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം, വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിഭ എംഎല്‍എ രംഗത്തെത്തി.വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല .ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നുവെന്നും എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് കാണിച്ചില്ല. എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. വ്യക്തിഹത്യ എന്റെ ശീലമല്ല. എന്നോട് അങ്ങനെ ചെയ്തവരോടും. കാലാകാലങ്ങളില്‍ ഞാന്‍ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോര്‍ക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും.അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല. ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നുവെന്ന് പ്രതിഭ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications