കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പ്രതിഭയും പ്രതിഭയല്ല..കായംകുളം എംഎല്‍എയാണ് പ്രതിഭ; പരിഹാസവുമായി ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പടര്‍ന്നുപിടിക്കുന്നതിനിടെയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയ കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു എംഎല്‍എയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരു പൊതു പ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകള്‍ ആണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

u prathiba

പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകളാണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചത്. മോശപ്പെട്ട പദപ്രയോഗം ആണ് എംഎല്‍എ നടത്തിയത്. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും നാസര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്നായിരുന്നു പ്രതിഭ പ്രതികരിച്ചത്. ഇതിലും ഭേദം തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകിയ വെള്ളം കുടിക്കണമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രതിഭ എംഎല്‍എയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍. എല്ലാ പ്രതിഭയും പ്രതിഭയല്ല. കായംകുളം എംഎല്‍എയാണ് പ്രതിഭയെന്ന് ജയശങ്കര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. ലോക്ക് ഡൗണ്‍ കാലത്ത് ജനകീയ എംഎല്‍എ വീടും ഓഫീസും ലോക്ക് ചെയ്തത് നല്ല കാര്യം. അതിനെ കുറിച്ച് ചില ഡിഫി സഖാക്കള്‍ മുളളുവച്ച വര്‍ത്തമാനം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത് സ്വാഭാവികം. ആ സഖാക്കളെ കൊറോണ വൈറസിനോട് ഉപമിച്ചത് സാംസ്‌കാരിക പ്രവര്‍ത്തനം. ഏതാനും ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയത് മഹാ ചെറ്റത്തരമെന്ന് ജയശങ്കര്‍ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭയുടെ പ്രതിഭയ്ക്ക് നമോവാകം എന്ന് കുറിച്ചാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം, വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിഭ എംഎല്‍എ രംഗത്തെത്തി.വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല .ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നുവെന്നും എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് കാണിച്ചില്ല. എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. വ്യക്തിഹത്യ എന്റെ ശീലമല്ല. എന്നോട് അങ്ങനെ ചെയ്തവരോടും. കാലാകാലങ്ങളില്‍ ഞാന്‍ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോര്‍ക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും.അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല. ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നുവെന്ന് പ്രതിഭ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

English summary
A Jayashankar Mocking Kayamkulam MLA U Prathiba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X