കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുനാടന്‍ മലയാളി മാനേജിംഗ് ഡയറക്ടര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: മറുനാടന്‍ മലയാളി മാനേജിംഗ് ഡയറക്ടര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക. മലയാളം വാര്‍ത്ത ചാനലായ ന്യൂസ് 18 കേരളയിലെ അസിസ്റ്റന്റ് എഡിറ്റര്‍ അപര്‍ണ കുറുപ്പാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം അപര്‍ണ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ന്യൂസ് 18 ല്‍ നടത്തിയ ചാനല്‍ ചര്‍ച്ചക്ക് പിന്നാലെ മറുനാടന്‍ വെബ്‌സൈറ്റില്‍ ഷാജന്‍ സ്‌കറിയ അപര്‍ണയെ അധിക്ഷിച്ച് സംസാരിക്കുകയും ഇതിന് പുറമേ ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണത്തിന് വിദേയമാവുകയും ഉണ്ടായി. പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.

 പാസ് ചതിച്ചു: ബെംഗളൂരുവിൽ നിന്നെത്തിയ യുവതി ആര്യങ്കാവിൽ പെട്ടു, മടങ്ങിയത് 16 അംഗ സംഘത്തിനൊപ്പം പാസ് ചതിച്ചു: ബെംഗളൂരുവിൽ നിന്നെത്തിയ യുവതി ആര്യങ്കാവിൽ പെട്ടു, മടങ്ങിയത് 16 അംഗ സംഘത്തിനൊപ്പം

ചാനല്‍ ചര്‍ച്ച

ചാനല്‍ ചര്‍ച്ച

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും പാസില്ലാതെ കേരളത്തിലെ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണോയെന്ന വിഷയത്തിലായിരുന്നു അപര്‍ണ ചര്‍ച്ച സംഘടിപ്പിച്ചത്. പിന്നാലെയാണ് മറുനാടന്‍ മലയാളി വെബ്‌സൈറ്റില്‍ ഷാജന്‍ സ്‌കറിയ അപര്‍ണയെ അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ചത്.

അസ്ലീല കമന്റ്

അസ്ലീല കമന്റ്

ഇതിന് പുറമേ അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലും നിരവധി പേര്‍ കമന്റുകള്‍ ചെയ്തിരുന്നു. പിന്നാലെയാണ് അപര്‍ണ നിയമപോരാട്ടത്തിനൊരുങ്ങുന്നത്. മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, ഹൈടെക് സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് അപര്‍ണ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

നിയമത്തിന്റെ വഴിയേ

നിയമത്തിന്റെ വഴിയേ

അപ്പോ ,കാര്യങ്ങള്‍ ഇനി നിയമത്തിന്റെ വഴിയേ പോകട്ടെ !സംസ്ഥാനത്ത് വയനാട്ടില്‍ ഏറ്റവുമൊടുവില്‍ സ്ഥിരീകരിക്കപ്പെട്ട ഏഴ് കേസുകള്‍ കോയമ്പേട് നിന്ന് വന്നവരാണ്, അബുദാബി വിമാനത്തിലെത്തിയ രണ്ട് പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.അതായത് മറുനാടുകളില്‍ നിന്ന് എത്തുന്നവരെ അതീവജാഗ്രതയോടെ തന്നെയാണ് സംസ്ഥാനത്തിന്റെ പ്രതിരോധസംവിധാനം നിരീക്ഷിക്കേണ്ടത് എന്നത് അത്രയും വ്യക്തം.'

ഉത്തരവാദിത്തം

ഉത്തരവാദിത്തം

'ഇങ്ങനെ മറുനാടുകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ , രോഗം കണ്ടെത്താന്‍ , ചികിത്സ ഉറപ്പാക്കാന്‍ , ക്വാറന്റൈന്‍ ഒരുക്കാന്‍, സജ്ജമാണ് ഈ സംസ്ഥാനം. ആ പ്രതിരോധസംവിധാനത്തിനൊപ്പമാണ് ഞാന്‍ നിന്നത്.പാസില്ലാതെ ആള്‍ക്കാരെ കടത്തിവിട്ട്, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ എന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്തതും.'

സൈബര്‍ ലിഞ്ചിങ്

സൈബര്‍ ലിഞ്ചിങ്

'ആ കാരണം കൊണ്ട് എനിക്കെതിരെ സൈബര്‍ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ
മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ല. പക്ഷെ നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ട്.'

സൈബര്‍ഡോം

സൈബര്‍ഡോം

'പരാതി മുഖ്യമന്ത്രിക്ക്, സംസ്ഥാന പോലീസ് മേധാവിക്ക്, ഹൈടെക് സെല്ലിന് കൈമാറിയിട്ടുമുണ്ട്.വെര്‍ബല്‍ റേപ് നടത്തിയും പുലയാട്ടു വിളിച്ചും ഈ പേജിലെ പോസ്റ്റുകള്‍ക്ക് താഴേയും അല്ലാതെയും നിലവിളിക്കുന്ന സേട്ടന്മാരുടെ വിവരങ്ങളും കയ്യോടെ സക്രീന്‍ ഷോട്ട് സഹിതം സൈബര്‍ഡോമിനും കൈമാറിയിട്ടുണ്ട്.
അപ്പോ, ഇവിടൊക്കെ തന്നെ ഉണ്ടാകണം'

English summary
A Journalist Filed a Complaint Against Shajan Skaraih, MD Of Marunadan Malayali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X