കെഎം അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 16ന്
കാസര്‍കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം. അഹ്മദിന്റെ ഏഴാം ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 16ന് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങും അവാര്‍ഡ് ദാനവും സംഘടിപ്പിക്കും.
ഉച്ച തിരിഞ്ഞ് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.എം അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസ് ചാനല്‍ ന്യൂസ് എഡിറ്റര്‍ എസ്. ശ്രീകലക്ക് മന്ത്രി സമ്മാനിക്കും.

പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം , കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, റഹ്മാന്‍ തായലങ്ങാടി പ്രൊഫ. എം.എ റഹ്മാന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, ഡോ. സി. ബാലന്‍, ടി.ഇ അബ്ദുല്ല, പി. സുരേഷന്‍, ഇ.വി സുഗതന്‍, മുജീബ് അഹ്മദ് സംസാരിക്കും. സണ്ണി ജോസഫ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും ട്രഷറര്‍ സുനില്‍ കുമാര്‍ വേപ്പ് നന്ദിയും പറയും. മാതൃഭൂമി ന്യൂസ് ചാനലില്‍ ഏറെ ശ്രദ്ധേയമായ 'അകം പുറം'എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് എസ്. ശ്രീകലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.












Click it and Unblock the Notifications