കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കെപിസിസി ഭാരവാഹികള്‍; ആന്റണി നിലപാട് വ്യക്തമാക്കുന്നു, ഒട്ടേറെ കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: പുതിയ കെപിസിസി ഭാരവാഹികള്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായി ചര്‍ച്ച നടത്തി. പുതിയ ഭാരവാഹികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ നേതൃനിരയില്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എകെ ആന്റണി പറഞ്ഞു. ഭാരിച്ച ദൗത്യമാണ് ഇവര്‍ക്കുള്ളതെന്നും ആന്റണി പറഞ്ഞു.

Ak

വളരെയേറെ പണിപ്പെട്ടാല്‍ മാത്രമേ വിജയം കാണൂ. ശക്തമായ നേതൃത്വമാണിപ്പോള്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം. ബൂത്ത് കമ്മിറ്റി മുതല്‍ ശക്തിപ്പെടുത്തണമെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നയിക്കാന്‍ പറ്റിയ നേതൃത്വമാണ് വേണ്ടത്. ഒറ്റക്കെട്ടായി സംസാരിക്കണം. ഭിന്നസ്വരങ്ങള്‍ ഒഴിവാക്കണം. പാര്‍ട്ടി വിട്ടുപോയവരെയും അകന്നു നില്‍ക്കുന്നവരെയും അടുപ്പിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടണമെന്നും ആന്റണി പറഞ്ഞു.

ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണം പരമ്പരാഗത വോട്ട് നഷ്ടമായതാണ്. ഇത്തരം വോട്ടുചോര്‍ച്ചകള്‍ തടയാന്‍ സാധിക്കണമെന്നും ആന്റണി ഓര്‍മിപ്പിച്ചു. ചെങ്ങന്നൂര്‍ ഫലം പാഠമായി കണ്ട് മുന്നോട്ട് പോകണമെന്ന് രാഹുല്‍ ഗാന്ധി നേതാക്കളെ ഉണര്‍ത്തി. എല്ലാ മത-ജാതി സംഘടനകളുടെയും പിന്തുണ ആര്‍ജിക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ എന്നിവരടക്കമുള്ള സംഘമാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്.

English summary
Ak Antony speaks abaout new KPCC leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X