മദ്യനയം; സുധീരന് എ കെ ആന്റണിയുടെ പിന്തുണ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കവെ വി എം സുധീരന് പിന്തുണയുമായി എ കെ ആന്റണി. സര്‍ക്കാരിന്റെ മദ്യനയത്തിന് വന്‍ ജന പിന്തുണയുണ്ടെന്നും മദ്യനയം സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചെന്നും ആന്റണി പറഞ്ഞു. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെയാണ് അദ്ദേഹം മദ്യനയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
മദ്യ നയത്തിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഇവിടെത്തന്നെ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ നിന്നും ജനങ്ങള്‍ അകന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കൂടുതല്‍ ശക്തമാവുകയാണ് ചെയ്തതെന്ന് ആന്റണി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്താനിരിക്കെയാണ് ആന്റണി മദ്യനയത്തെ പുകഴ്ത്തിയതും അതിന് ജനപിന്തുണ ഉണ്ടെന്ന സൂചന നല്‍കുന്നതും. അതിനാല്‍ത്തന്നെ മദ്യനയത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ജനപിന്തുണയില്‍ ഇടിവു സംഭവിക്കുമെന്ന മുന്നറിയിപ്പു കൂടി നല്‍കുകയായിരുന്നു ആന്റണി. വിഷയത്തില്‍ വി എം സുധീരന്റെ നിലപാടിനോട് യോജിച്ചാണ് ആന്റണിയുടെയും നലപാടെന്ന് വ്യക്തമായിരിക്കുകയാണ്.
മദ്യനയത്തില്‍ പൊടുന്നനെ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ബാറുടമകളുടെ കോഴ ആരോപണത്തിന് വിധേയനായ ധനമന്ത്രി കെ എം മാണിയെ രക്ഷിക്കാനാണെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. മദ്യനിരോധനം ലക്ഷ്യംവെച്ചുകൊണ്ടുളള മദ്യനയം സര്‍ക്കാര്‍ തന്നെ ദുര്‍ബലപ്പെടുത്തുന്നതിനെതിരെ താമരശ്ശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രസിഡന്റുമായ റമജിയോസ് ഇഞ്ജനാനിയേലും വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications