Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ? 'ഗര്‍ഭസ്ഥ ശിശുവും മൃതദേഹവും ഉമ്മന്‍ ചാണ്ടിയും പിന്നെ കോണ്‍ഗ്രസും'

കോഴിക്കോട്: തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ? എന്താണ് ഈ ചോദിച്ച് വരുന്നതെന്നോര്‍ത്ത് അമ്പരക്കേണ്ട, ചോദ്യം നിയമ മന്ത്രിയുടെ വകയാണ്. ഈ ലോകത്ത് മൂന്നേ മൂന്ന് കൂട്ടര്‍ മാത്രമാണ് തെറ്റ് ചെയ്യാത്തവരായി ഉള്ളതെന്നാണ് നിയമന്ത്രി എകെ ബാലന്‍ പരിഹസിക്കുന്നത്. ഐസിയുവിലെ ട്രോളെല്ലാം മാറി നില്‍ക്കുന്ന പരിഹാസമായിപ്പോയി മന്ത്രിയുടേത്.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി എകെ ബാലന്‍ കോണ്‍ഗ്രസിനെയും ഉമ്മന്‍ചാണ്ടിയെയും പരിഹസിച്ചത്. ഇപി ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ചെയ്യാത്തവരായി മൂന്നേ മൂന്ന് കൂട്ടരേ ഒള്ളു അവരിവരൊക്കെയാണ്. മന്ത്രി എകെ ബാലന്റെ പരിഹാസം ഇങ്ങനെയാണ്...

തെറ്റ് ചെയ്യാത്തവര്‍

തെറ്റ് ചെയ്യാത്തവര്‍

തെറ്റ് ചെയ്യാത്തവരായി ഗര്‍ഭസ്ഥശിശുവും മൃതദേഹവും പിന്നെ ഉമ്മന്‍ ചാണ്ടിയും മാത്രമേ ഉള്ളൂവെന്നാണ് എകെ ബാലന്റെ പരിഹാസം,

ട്രോളാണ് ട്രോള്‍

ട്രോളാണ് ട്രോള്‍

ഗര്‍ഭസ്ഥശിശുക്കള്‍ ഒരു തെറ്റും ചെയ്യില്ല. അതുപോലെ മൃതദേഹവും തെറ്റ് ചെയ്യില്ല. പിന്നെ തെറ്റ് യ്യാത്തവരായി മൂന്നുകൂട്ടര്‍ മാത്രമേയുള്ളൂ. ഗര്‍ഭസ്ഥശിശുക്കള്‍ ഒരു തെറ്റും ചെയ്യില്ല. അതുപോലെ മൃതദേഹവും തെറ്റ് ചെയ്യില്ല.

 ഉമ്മന്‍ചാണ്ടിക്ക് പരിഹാസം

ഉമ്മന്‍ചാണ്ടിക്ക് പരിഹാസം

പിന്നെ തെറ്റ് ചെയ്യാത്തതായി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസുമല്ലേയുള്ളൂവെന്നാണ് എകെ ബാലന്റ പെരിഹാസം. സോളാര്‍, ബാര്‍ കോഴ അടക്കം ഗുരുതര ആരോപണങ്ങള്‍ വന്നിട്ടും കസേരയില്‍ കടിഞ്ഞ് തൂങ്ങിയിരുന്ന ഉമ്മന്‍ചാണ്ടിക്കിട്ടാണ് കൊട്ട്.

സിപിഎം മന്ത്രിമാര്‍

സിപിഎം മന്ത്രിമാര്‍

സിപിഎം മന്ത്രിമാര്‍ ഉറങ്ങുമ്പോഴും ഉണരുമ്പോഴും ജാഗ്രതയുള്ളവരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടതി പരാമര്‍ശത്തിന്റെ പേരിലാണ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരാകുകയും രാജിവെക്കുകയും ഒക്കെയുണ്ടായത്. ഈ സര്‍ക്കാരിന്റ ഈ സര്‍ക്കാരിന്റ കാലത്ത് ഒരു പൊതുതാത്പര്യ ഹര്‍ജിയുടെയും പേരിലല്ല നടപടിയെടുത്തതെന്നും എകെ ബാലന്‍ വ്യക്തമാക്കുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+