• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രി എകെ ബാലന്‍ തുണയായി; ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ പഠിക്കാന്‍ ബിനീഷിന് ധനസഹായം...

  • By Vishnu

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ ജാതിവെറിക്കിരയായി വിദേശപഠനത്തിനുള്ള അവസരം നഷ്ടപ്പെട്ട ആദിവാസി യുവാവ് ബിനീഷിന് തുണയായി മന്ത്രി എകെ ബാലന്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം ലഭിച്ചിട്ടും സെക്രട്ടറിയേറ്റിലെ പട്ടികജാതി വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയും സെക്ഷന്‍ ഓഫീസറും തടസം നിന്നതോടെ ബിനേഷിന്റെ യാത്ര മുടങ്ങുന്ന വക്കിലായിരുന്നു.

ദാരിദ്രത്തോട് പടപൊരുതി വിദേശപഠനത്തിന് യോഗ്യത നേടിയിട്ടും താഴ്ന്ന ജാതിയില്‍പിറന്നത് കൊണ്ട് ബിനീഷിന് സെക്രട്ടറിയേറ്റില്‍ നിന്ന് നേരിട്ട അവഹേളനവും അവഗണനയും വണ്‍ ഇന്ത്യ മലയാളം ആണ്‌ ആദ്യം പുറത്ത് കൊണ്ടുന്നത്. ബിനേഷിന്റെ ദുരവസ്ഥയില്‍ സംവിധായകന്‍ ആഷിക് അബുവടക്കം സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.

Read More: ആദിവാസിയായി പിറന്നതിന് അവഹേളനം; അമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

ബിനേഷിന് വിദേശത്തേക്ക് പോകാനുള്ള തുക എത്രയും വേഗം അനുവദിക്കാന്‍ മന്ത്രി ഉത്തരവിട്ടു. ആദ്യ ഘടുവായി 26,500രൂപ ബിനീഷിന്റെ അക്കൗണ്ടില്‍ ബുധനാഴ്ച ക്രഡിറ്റായിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ബിനീഷിന് അര്‍ഹതപ്പെട്ട ആനൂകൂല്യം തടഞ്ഞ് വയ്ക്കുന്നത്. 2014 അവസാനത്തില്‍ യുകെയിലെ സസക്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ നരവംശ ശാസ്ത്രത്തില്‍ എം എസിക്ക് ബിനീഷിന് സെലക്ഷന്‍ ലഭിച്ചിരുന്നു.

വലിയ സാമ്പത്തിക ചിലവുള്ളതിനാല്‍ ബിനീഷ് സര്‍ക്കാരിന്റെ സഹായം തേടി. അന്നത്തെ പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി പികെ ജയലക്ഷ്മി ബിനീഷിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കി. അടിയന്തരമായി 27 ലക്ഷം രൂപ പഠന ചിലവുകള്‍ക്ക് അനുവദിക്കാന്‍ മന്ത്രി ഉത്തരവിട്ടു. ഇത്രയും തുക അനുവദിക്കണമെങ്കില്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി വെണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

പികെ ജയലക്ഷമിയുടെ ഇടപെടലിലൂടെ ബീനീഷിന് 27 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പ്രത്യേക കേസായി പരിഗണിച്ച് തുക എത്രയും വേഗം അനുവദിക്കണമെന്നായിരുന്നു മന്ത്രിസഭാതീരുമാനം. ഈ ഉത്തരവ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയായിരുന്നു. തുക നല്‍കാതെ വൈകിപ്പിച്ച് സസക്‌സ് യൂണിവേഴ്‌സറ്റിയിലെ അവസരം ഉദ്യോഗസ്ഥര്‍ നഷ്ടപ്പെടുത്തി. എന്നാല്‍ ബിനീഷ് വീണ്ടും പ്രയത്‌നിച്ച് ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കാനുള്ള പരീക്ഷ വിജയിച്ചു. ഇതുവരെയും കഴിഞ്ഞ സര്‍ക്കാര്‍ പാസാക്കിയ 27 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ അനുവദിച്ച്‌ നല്‍കിയിട്ടില്ല.

വിദേശ പഠനത്തിന് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ലെ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതുകൊണ്ടാണ് ബിനീഷിന് വിദേശപഠനം യാഥാര്‍ത്ഥ്യാമായത്. എന്നാല്‍ യാത്രാച്ചിലവിനും ഐഇഎല്‍ടിഎസ് പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുമായിരുന്നു. ഈ തുക കണ്ടെത്താന്‍ കഴിയാതെ ബിനേഷ് സര്‍ക്കാരിനെ വീണ്ടും സമീപിച്ചു. എന്നാല്‍ മന്ത്രി പണം അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

സെപ്തംബറിലാണ് ലണ്ടല്‍ സ്‌കൂളില്‍ പ്രവേശനം നേടേണ്ടത്. അതിന് മുമ്പായി ചെന്നൈയിലെ ബ്രട്ടീഷ് കൗണ്‍സിലില്‍ നിന്നും എഇഎല്‍ടിഎസ് പാസാവണം. ഈക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ മന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു. അദ്ദേഹം ബിനേഷിനെ നേരിട്ട് ഫോണില്‍ വിളിക്കുകയും വിഷമിക്കേണ്ടെന്നും ഞാന്‍ ചൊവ്വാഴ്ച ഓഫീസില്‍ എത്തുമെന്നും അന്ന് തന്നെ നേരില്‍ കാണാനും മന്ത്രി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച മന്ത്രി ബന്ധപ്പെട്ട ഫയല്‍ വരുത്തി കാര്യങ്ങള്‍ മനസിലാക്കി ബിനീഷിന്റെ സാനിദ്ധ്യത്തില്‍ തന്നെ പണം അനുവദിക്കാന്‍ ഉത്തരവിട്ടു.

ഇന്നലെ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായതിനാല്‍ തുക ബിനീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ ബുധനാഴ്ച തന്നെ നിക്ഷേപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ പഠിച്ച യൂണിവേഴ്‌സിറ്റിയിലാണ് എം എസ്സി സോഷ്യല്‍ ആന്ത്രാപ്പോളജിക്ക് ബിനീഷിന് അഡ്മിഷന്‍ ലഭിച്ച്ചിരിക്കുന്നത്.

ബിനീഷിനെ ജാതിപ്പേര് വിളി അധിഷേപിക്കുകയും പഠനത്തിനുള്ള അവസരം മുടക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മന്ത്രി ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രിസഭായോഗ തീരുമാനം തന്നെ അട്ടിമറിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയാണ്. ഇക്കാര്യം മന്ത്രി നേരിട്ട് മനസിലാക്കിയിട്ടും നടപടിയെടുക്കാത്തതെന്താണെന്ന് ചോദ്യമുയരുന്നു.

Read More: ഇസ്ലാമിലേക്ക് മതം മാറിയവരില്‍ 76 ശതമാനവും സ്ത്രീകള്‍; പണമിടപാടുകളിലെ ദുരൂഹത വിരല്‍ചൂണ്ടുന്നതെന്ത്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Minister AK Balan helped tribal student for his foreign study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more