കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസിലെ ആ ചോദ്യവും ആകാക്ഷയും കഥ എഴുതാന്‍ പ്രചോദനമായി; ക്രൈം ഫയല്‍ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു സിബിഐ കോടതി വിധി പറഞ്ഞത്. ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സിസ്റ്റര്‍ സ്‌റ്റെഫിയും കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേസില്‍ ഇന്നാണ് ശിക്ഷ വിധിക്കുന്നത്. ഈ സാഹചര്യത്തില്‍ 1999ല്‍ എ കെ സാജന്റെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ക്രൈഫയര്‍ എന്ന ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്.

അഭയ കൊലക്കേസ് ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. അഭയയ്ക്ക് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തിരക്കഥാകൃത്ത് എകെ സാജന്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ അവസാനിക്കുന്നത് വരെയുണ്ടായ പ്രതിസന്ധികളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സാജന്‍. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രചാദനമായത്

പ്രചാദനമായത്

1992 മാര്‍ച്ച് 27 പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലാണ് അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട പത്ര കട്ടിംഗുകള്‍ എടുത്തുവച്ചു. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമസുഹൃത്തുക്കളോട് അന്വേഷിച്ചു. അന്വേഷണം നടക്കുന്ന കേസ് സിനിമയാക്കാന്‍ പാടില്ല എന്ന കാര്യം ഞങ്ങള്‍ക്ക് അന്ന് അറിയില്ലായിരുന്നു. ആ മരണം കൊലപാതകമാണോ, വാര്‍ത്തയില്‍ കാണുന്നത് സത്യമാണോ തുടങ്ങി ഒരു സാധരണ ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവന്ന ചോദ്യവും ആകാക്ഷയുമാണ് ക്രൈം ഫയലിന്റെ തിരക്കഥ എഴുതാന്‍ പ്രചോദനമായത്.

 ആശയക്കുഴപ്പം

ആശയക്കുഴപ്പം

ഒരു വര്‍ഷത്തോളമാണ് സിനിമയുടെ തിരക്കഥ എഴുതിത്തീര്‍ക്കാന്‍ എടുത്തത്. തുടക്കം മുതല്‍ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. തിരക്കഥ എങ്ങോട്ടാണ് എത്തിക്കുക എന്ന ആശളയക്കുഴപ്പം നിലനിന്നിരുന്നു. പത്രങ്ങളില്‍ നിന്ന് അറിഞ്ഞതെല്ലാം സത്യം ആകുമോ എന്നതാണ് അലട്ടിയിരുന്നത്. കഥ എഴുതിത്തുടങ്ങുമ്പോള്‍ ആരെ പ്രതിയാക്കും എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്നു.

കാളിയാര്‍ അച്ഛന്‍

കാളിയാര്‍ അച്ഛന്‍

കേട്ടറിവുകൊണ്ട് കാളിയാര്‍ അച്ഛന്‍ എന്ന കഥാപാത്രം ജനിച്ചു. അന്ന് കോട്ടയത്തുള്ള പത്ര സുഹൃത്തുക്കളോടെല്ലാം സംസാരിച്ചപ്പോള്‍ അവര്‍ വഴി അറിഞ്ഞത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കപ്പെട്ട കേസാണ് അഭയ കേസ് എന്നാണ്. അഭയ എന്ന പേരില്‍ ഞങ്ങള്‍ മാറ്റം വരുത്തി അഭയ എന്നാക്കി.

പ്രതിസന്ധികള്‍

പ്രതിസന്ധികള്‍

ചിത്രം തുടങ്ങിയത് മുതല്‍ പ്രതിസന്ധികളായിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ചിത്രം അഭയ കേസാണെന്ന് പ്രചരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനായി പള്ളികളും കോണ്‍വെന്റുകളും കിട്ടാന്‍ ബുദ്ധിമുട്ടി. രാവിലെ അനുമതി കിട്ടിയാല്‍ ഉച്ചയാവുമ്പോള്‍ അത് പിന്‍വലിക്കും. നിരന്തരം ചിത്രീകരണങ്ങള്‍ മുടങ്ങുന്ന അവസ്ഥകള്‍ ഉണ്ടായി. സുഹൃത്തുകള്‍ വഴിയും സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു.

 ക്ലൈമാക്‌സ്

ക്ലൈമാക്‌സ്

വൈദികനെ പ്രതിയാക്കാനായിരുന്നു ആദ്യ തീരുമാനം എടുത്തത്. എന്നാല്‍ പിന്നീട് അത് കേസ് നടക്കു്‌നതിനാലും ഒരു കൊമേര്‍ഷ്യല്‍ സിനിമയായതുകൊണ്ടും ആ തീരുമാനത്തില്‍ നിന്നും മാറ്റം വരുത്തി. പിന്നീട് പ്രതി രാഷ്ട്രീയക്കാരനിലേക്ക് എത്തിക്കുകയായിരുന്നു. സെന്‍സറിന് പോയപ്പോള്‍ വയലന്‍സ് കൂടുതലാണെന്ന് പറഞ്ഞ് ഒരുപാട് ഭാഗങ്ങള്‍ കട്ട് ചെയ്തു.

രഹസ്യമായി റിലീസ്

രഹസ്യമായി റിലീസ്

സെന്‍സറിംഗ് കഴിഞ്ഞ് മിക്‌സിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സിനിമ സ്റ്റേ ചെയ്യിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. ആ വെള്ളിയാഴ്ചയായിരുന്നു റിലീസ് തീരുമാനിച്ചത്. വ്യാഴാഴ്ച സിനിമ സ്റ്റേ ചെയ്യുമെന്ന് പറഞ്ഞു. സ്റ്റേ ചെയ്താല്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കില്ല. തുടര്‍ന്ന് ബുധനാഴ്ച സിനിമ റിലീസ് ചെയ്യാമെന്ന ബുദ്ധി തോന്നി. ഒരിക്കല്‍ റിലീസ് ചെയ്താല്‍ സിനിമ പിന്നീട് സ്റ്റേ ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ സിനിമയുടെ മോണോ പ്രിന്റ് കോട്ടയത്തെ അനുമ തീയേറ്ററില്‍ പ്രിന്റ് ചെയ്യിപ്പിക്കുന്നു,

സിസ്റ്റർ അഭയ കേസ്; പ്രതികളുടെ ശിക്ഷാ വിധി ഇന്ന്.. നടത്തിയത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റംസിസ്റ്റർ അഭയ കേസ്; പ്രതികളുടെ ശിക്ഷാ വിധി ഇന്ന്.. നടത്തിയത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം

 സൂഫീയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു സൂഫീയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

Recommended Video

cmsvideo
Adakka Raju, The Robber Who Helped Pin The Accused Priest Winning Hearts On Social Media

 അറിഞ്ഞ് കളിച്ച് കോൺഗ്രസ്; എൻസിപി യുഡിഎഫിലേക്ക്?4 സീറ്റുകൾ നൽകും..ഉമ്മൻ ചാണ്ടിയുമായി ചർച്ച? അറിഞ്ഞ് കളിച്ച് കോൺഗ്രസ്; എൻസിപി യുഡിഎഫിലേക്ക്?4 സീറ്റുകൾ നൽകും..ഉമ്മൻ ചാണ്ടിയുമായി ചർച്ച?

English summary
A K Sajan Revealed The Questions That Inspired Him To Write Suresh gopi's movie Crime file
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X