'പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്', ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി അടക്കമുളളവർ
ഡല്‍ഹി/ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള പ്രമുഖര്‍. പൊതുപ്രവര്‍ത്തനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ട്വിറ്ററിലാണ് പ്രതികരണം. ഉമ്മന്‍ചാണ്ടിക്കൊപ്പമുളള ചിത്രങ്ങളും നരേന്ദ്ര മോദി പങ്കുവെച്ചിട്ടുണ്ട്.
''ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ വിനീതനായ, അര്‍പ്പണ ബോധമുളള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. പൊതുപ്രവര്‍ത്തനത്തിന് വേണ്ടി ജീവിതം മാറ്റി വെച്ച അദ്ദേഹം കേരളത്തെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു. അദ്ദേഹവുമായുളള എന്റെ നിരവധി കൂടിക്കാഴ്ചകള്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ച് തങ്ങള്‍ രണ്ട് പേരും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴും. ഈ ദുഖപൂര്‍ണമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും അനുനായികള്‍ക്കും ഒപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ'', പ്രധാനമന്ത്രി കുറിച്ചു.

'അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടി. കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ചെയ്ത സേവനങ്ങളുടെ പേരില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ഞങ്ങള്‍ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യും. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ സ്‌നേഹവും ആദരാജ്ഞലികളും അറിയിക്കുന്നു' എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്. ഭാരജ് ജോഡോ യാത്രയ്ക്കിടെ ഉമ്മന്‍ചാണ്ടിക്കൊപ്പമെടുത്ത ചിത്രവും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ ഇറങ്ങി ജനങ്ങള്‍ക്കൊപ്പം അടിയുറച്ച് നിന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടി മഹത്തരമായിരുന്നു. ആ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് ഹൃദയത്തില്‍തൊട്ട ആദരവ് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Shri Oommen Chandy, in his politics, stayed firmly rooted to the ground and his people.
— Mallikarjun Kharge (@kharge) July 18, 2023
His "janasamparka paripadi" (mass public outreach program) were legendary.
Our heartfelt tribute to a true Congressman. pic.twitter.com/4gHGVOOCyp
കെസി വേണുഗോപാലിന്റെ പ്രതികരണം: ' കേരളത്തിന്റെ ഒരേയൊരു ഉമ്മൻ ചാണ്ടി ഇനിയില്ല എന്ന് കേൾക്കുമ്പോൾ ഒരു മരവിപ്പാണ്. ഏറെ പ്രിയപ്പെട്ട, അതിലേറെ ജനങ്ങൾക്ക് പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയാണ് വിട പറയുന്നത്. വാക്കുകൾക്ക് ദാരിദ്ര്യം അനുഭവപ്പെടുന്ന നിമിഷങ്ങളാണിത്. ഒരു വിശേഷണങ്ങളുടെയും ആമുഖങ്ങളുടെയും ആവശ്യമില്ല പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്.

ജനം എന്നൊരൊറ്റ പദമായിരുന്നു ഉമ്മൻ ചാണ്ടിക്കൊപ്പം ചേർത്തുവെയ്ക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ സൃഷ്ടി.ഉമ്മൻ ചാണ്ടിയുടെ കരുതലിന്റെ, സ്നേഹത്തിന്റെ ആഴം നേരിട്ടറിഞ്ഞ എത്രയോ ആയിരങ്ങൾ ഈ കൊച്ചു കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തെ ജീവവായുവായി കണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
കെ എസ് യു പ്രവർത്തകനായ കാലം മുതൽ പ്രസ്ഥാനത്തിനു വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് ഈ വിയോഗം വ്യക്തിപരമായി ഹൃദയത്തിൽ കൊണ്ടുനടന്ന മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി. പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് എനിക്ക് നഷ്ടമാകുന്നത്. ഇതിനപ്പുറം ഒന്നും പറയാൻ കഴിയാത്ത വേദന ഉള്ളിൽ വന്ന് നിൽക്കുന്നു. എക്കാലവും ഉമ്മൻ ചാണ്ടിക്ക് പ്രണാമം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications