കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിൽ പുലി; കോട്ടക്കടവിൽ പുലിയെ കണ്ടതായി യാത്രക്കാർ, ജനം ഭീതിയിൽ!

നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും പുലിയ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് മാസം മുമ്പും വടകര റെയിൽവേ സ്റ്റേഷൻ പ്രദേശത്ത് പുലി ഇറങ്ങിയതായി പ്രചരണം ഉണ്ടായിരുന്നു.

  • By അക്ഷയ്
Google Oneindia Malayalam News

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ പുലിയിറങ്ങി. ചില വഴിയാത്രക്കാരാണ് പുലിയ കണ്ടതായി അറിയിച്ചത്. കോട്ടക്കടവിൽ എം നാണു റോഡിൽ പുലിയെ കണ്ടെന്നാണ് യാത്രക്കാർ പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

<strong>പിണറായി സർക്കാരിന് പിഴച്ചു!! വെറുമൊരു പേര് വരുത്തിയത് കോടികളുടെ നഷ്ടം!! മേനി പറച്ചിൽ തകരുന്നു?</strong>പിണറായി സർക്കാരിന് പിഴച്ചു!! വെറുമൊരു പേര് വരുത്തിയത് കോടികളുടെ നഷ്ടം!! മേനി പറച്ചിൽ തകരുന്നു?

എന്നാൽ നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും പുലിയ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് മാസം മുമ്പും വടകര റെയിൽവേ സ്റ്റേഷൻ പ്രദേശത്ത് പുലി ഇറങ്ങിയതായി പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതുപോലുള്ള വ്യാജ പ്രചരണമായിരിക്കാമെന്നാണ് നാട്ടുകാരുടെയും പോലീസിന്റെയും നിഗമനം. അതേസമയം പ്രദേശവാസികൾ ആശങ്കയിലാണ്.

Leopard

രണ്ട് മാസം മുമ്പ് കണ്ണൂരിൽ നിന്നും പുലിയെ പിടിച്ചിരുന്നു. കണ്ണൂരിലെ നഗര മധ്യത്തിലായിരുന്നു പുലി ഇറങ്ങിയത്. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തായത്തെരു മൊയ്തീന്‍ പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ മലപ്പുറം തിരൂരിനടുത്ത പുറത്തൂരില്‍ പുലിയിറങ്ങിയിരുന്നു. കാടില്ലാത്ത ഈ പ്രദേശത്ത് എങ്ങനെ പുലി എത്തിയെന്നായിരുന്നു സംശയം.

<strong>അടച്ച ബാറുകൾ തുറക്കും, പക്ഷേ.... കുടിയന്മാർ സന്തോഷിക്കാൻ വരട്ടെ.... വെള്ളിയാഴ്ച മുതൽ വില കൂടും!</strong>അടച്ച ബാറുകൾ തുറക്കും, പക്ഷേ.... കുടിയന്മാർ സന്തോഷിക്കാൻ വരട്ടെ.... വെള്ളിയാഴ്ച മുതൽ വില കൂടും!

എന്നാൽ പുലിയെ പിടിച്ചശേഷവും രണ്ട് പശുക്കളെ കൊന്നിരുന്നു. അതും പുലിയാണെന്നായിരുന്നു സംശയം. വനം വകുപ്പെത്തി പരിശേധിച്ചപ്പോൾ പുലിയുടെ കാൽപ്പാട് തന്നെയാണെന്ന കണ്ടെത്തിയിരുന്നു. എന്നാൽ പുലിയെ കണ്ടെത്താനോ പിടിക്കാനോ കഴിഞ്ഞിരുന്നില്ല.

English summary
A leopard allegedly spotted in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X