'എനിക്ക് സീറ്റ് വേണ്ട, ആരിഫിനെ മല്‍സരിപ്പിക്ക്... സുരേഷ് ഗോപി അന്ന് പറഞ്ഞത് സത്യമായിരിക്കണം'
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സ്ഥാനാര്‍ഥിയും മണ്ഡലവുമാണ് തൃശൂരും സുരേഷ് ഗോപിയും. തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപി മണ്ഡലത്തില്‍ കളംനിറഞ്ഞുകഴിഞ്ഞു. കേരളത്തില്‍ ആറ് മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിലൊന്നാണ് തൃശൂര്‍. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
എന്നാല്‍ സുരേഷ് ഗോപിയില്‍ സംഭവിച്ച മാറ്റവും അദ്ദേഹവുമായി മുമ്പുണ്ടായിരുന്ന അടുപ്പവുമെല്ലാം വിശദീകരിക്കുകയാണ് ആലപ്പുഴ എംപി എഎം ആരിഫ്. 2019ല്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ കേരളത്തിലെ 19 സീറ്റുകളും യുഡിഎഫ് തൂത്തുവാരിയപ്പോള്‍ സിപിഎമ്മിന്റെ മാനം കാത്ത നേതാവാണ് ആരിഫ്. അദ്ദേഹം മാതൃഭൂമിയിലെ ടീ ബ്രേക്ക് വിത്ത് എംപി എന്ന പരിപാടിയില്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

സുരേഷ് ഗോപിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് ആരിഫ് എംപി പറഞ്ഞു. സുരേഷ് ഗോപി സിനിമാ മേഖലയില്‍ തിളങ്ങി നില്ക്കുന്ന കാലമായിരുന്നു. അന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ല. തന്റെ വീട്ടില്‍ പലതവണ വന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സുരേഷ് ഗോപിയോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ആരിഫ് പറഞ്ഞു.
മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് വേണ്ട, ആരിഫിനെ മല്‍സരിപ്പിക്ക് എന്ന് താന്‍ പറഞ്ഞുവെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അത് സത്യമായിരിക്കണം. കള്ളം പറഞ്ഞതായി എനിക്ക് തോന്നുന്നില്ല. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കുന്നതിന് മറ്റു കുറേ ഘടകങ്ങളുണ്ടല്ലോ എന്നും ആരിഫ് എംപി കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയുടെ പ്രശ്നം നാവാണ്
സുരേഷ് ഗോപിയുമായി ഇപ്പോഴും സ്നേഹക്കുറവൊന്നുമില്ല. സമീപകാലത്ത് ചില പ്രശ്നങ്ങളില്‍ ചോദ്യങ്ങള്‍ വന്നപ്പോഴെല്ലാം ആ ബന്ധമുള്ളതിനാല്‍ പ്രതികരിക്കാന്‍ മടിച്ചു. സുരേഷ് ഗോപി തിരഞ്ഞടുപ്പില്‍ ജയിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ആരിഫ് എംപി പറഞ്ഞു. സുരേഷ് ഗോപി തന്നെ അത് കളഞ്ഞുകുളിക്കുമെന്നും സരസരമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി സുരേഷ് ഗോപി കൊള്ളാം. പക്ഷേ, അദ്ദേഹത്തിന്റെ പ്രസ്ഥാനമാണ് പ്രശ്നം. അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പിയത് തുപ്പല് കോളാമ്പിയിലായ പോലെയാണ്. സുരേഷ് ഗോപി ബിജെപിയിലായിപ്പോയി. അതുകൊണ്ടുതന്നെ സംസാരം മുഴുവന്‍ വര്‍ഗീയ ചുവയോടെയായി. ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യന് സുഹൃത്തായിരുന്നല്ലോ എന്ന് ആലോചിക്കുമ്പോള്‍ പ്രയാസമാണെന്നും ആരിഫ് എംപി പറഞ്ഞു.
ഇപ്പോള്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയുള്ള പരിപാടികളെല്ലാം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. സുരേഷ് ഗോപിയുടെ പഴയ ഗുണത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാ ഗുണവും പോയി. സുരേഷ് ഗോപി എന്ന നല്ല മനുഷ്യന് ഉണ്ടായിരുന്നു എന്ന് മാത്രമേ പറയാനാകൂ. അദ്ദേഹം ഒരിക്കലും തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നും ആരിഫ് എംപി പറയുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications