കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീലീപിനായി വീണ്ടും മുകേഷ്; തുറന്നടിച്ച് പത്മപ്രിയ, സസ്പന്‍ഷന്‍ തീരുമാനിക്കാന്‍ വോട്ടെടുപ്പ് വരുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനവും തുടര്‍ന്നുണ്ടായ അക്രമിക്കപ്പെട്ട നടിമാരുടെ രാജിയും താരസംസംഘടനയെ സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്കായിരുന്നു തള്ളിവിട്ടത്. സംഘടനയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തിനിടയില്‍ നിന്ന് ഉയര്‍ന്നു വന്നു. താരങ്ങള്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി.

<strong>സിപിഎമ്മിനെ പറഞ്ഞാല്‍ മതി; മുകേഷ്-ഷമ്മി തിലകന്‍ വാക്കേറ്റം, കൈയാങ്കളിയുടെ വക്കില്‍ ഇടപെട്ട് ലാല്‍</strong>സിപിഎമ്മിനെ പറഞ്ഞാല്‍ മതി; മുകേഷ്-ഷമ്മി തിലകന്‍ വാക്കേറ്റം, കൈയാങ്കളിയുടെ വക്കില്‍ ഇടപെട്ട് ലാല്‍

തുടര്‍ന്ന് ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയായിരുന്നു കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ച നടിമാര്‍, ഷമ്മി തിലകന്‍, ജോയ് മാത്യൂ എന്നിവരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതിനിടെ ദിലീപിന്റെ സസ്പന്‍ഷനും അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയായി.

കഴിഞ്ഞ ജനറല്‍ ബോഡി

കഴിഞ്ഞ ജനറല്‍ ബോഡി

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതേ തുടര്‍ന്നാണ് അക്രമിക്കപ്പെട്ട നടിയുള്‍പ്പടേയുള്ളവര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്. അമ്മയിലേക്ക് ഇല്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്.

സംഘടയില്‍ ഉണ്ടോ

സംഘടയില്‍ ഉണ്ടോ

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികില്‍ ചേര്‍ക്കപ്പെട്ടതോടെ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഈ തീരുമാനം കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ മരവിപ്പിച്ചിരുന്നു. ഇതിനാല്‍ ദിലീപ് ഇപ്പോള്‍ സംഘടയില്‍ ഉണ്ടോ, അതോ നടന്‍ ഔദ്യോഗിമായി ഇപ്പോഴും സംഘടനയ്ക്ക് പുറത്താണോ എന്ന സംശയമാണ് പ്രധാനമായും ആരോപണം ഉന്നയിച്ച നടിമാര്‍ക്കുള്ളത്.

ചര്‍ച്ച

ചര്‍ച്ച

ഈ സാഹചര്യത്തിലായിരുന്നു ചൊവ്വാഴ്ച്ച അമ്മ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവര്‍ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുക എന്ന ആവശ്യം ഇവര്‍ വീണ്ടും ഉന്നയിച്ചത്.

വോട്ടെടുപ്പ്

വോട്ടെടുപ്പ്

ഈ ആവശ്യത്തെ തുടര്‍ന്നാണ് ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനേക്കുറിച്ച് തീരുമാനിക്കാന്‍ വോട്ടെടുപ്പ് നടത്താന്‍ അമ്മ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക ജനറല്‍ബോഡി വിളിച്ചു രഹസ്യവോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

നടിമാരുടെ ചര്‍ച്ചയില്‍ വീണ്ടും ദിലീപിന് വേണ്ടി ശക്തമായി വാദിച്ചത് മുകേഷായിരുന്നു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്റെ വാദം. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി പത്മപ്രിയ രംഗത്തെത്തി. ദിലീപ് കേസില്‍ പ്രതിയാണെന്ന ഉറച്ച നിലപാടിലായിരുന്നു പത്മപ്രിയ.

പ്രതിയാണ്

പ്രതിയാണ്

ദിലീപ് പ്രതിയാണ്. കേസില്‍ ജയിലില്‍ കിടന്നയാളുമാണ്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും ഇക്കാര്യത്തിനെ നിയമവശങ്ങളും ഓരാന്നായി പത്മപ്രിയ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് വോട്ടെടുപ്പ് എന്ന നിര്‍ദ്ദേശമുയര്‍ന്നത്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

പ്രത്യേക ജനറല്‍ബോഡി വിളിച്ച് പരസ്യവോട്ടെടുപ്പ് ആകാമെന്നായിരുന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാട്. എന്നാല്‍ ജോയ് മാത്യൂ ഈ തീരുമാനത്തെ എതിര്‍ത്തു. പരസ്യവോട്ടെടുപ്പ് സത്യമാകില്ല, പലതരത്തിലുള്ള ഭീഷണികളും ഉണ്ടാകിനിടയുണ്ട് എന്ന് ജോയ്മാത്യൂ വ്യക്തമാക്കി. ഒടുവില്‍ മോഹന്‍ലാല്‍ രഹസ്യവോട്ടെടുപ്പ് എന്ന നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.

വാക്കേറ്റങ്ങള്‍

വാക്കേറ്റങ്ങള്‍

നേരത്തെ ഷമ്മി തിലകനുമായി നടത്തിയ ചര്‍ച്ചയിലും മുകേഷിന്റെ ഇടപെടല്‍ വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ര്‍ച്ചയില്‍ അമ്മ എക്സിക്യൂട്ടീവ് അംഗമായ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. കൈയാങ്കളിയുടെ വക്കോളമെത്തിയ വാക്കേറ്റം മോഹന്‍ലാല്‍ ഉള്‍പ്പടേയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചത്. വിനയന്റെ ചിത്രത്തില്‍ ഷമ്മിതിലകന്‍ അഭിനയിച്ചതിനെചൊല്ലിയുള്ള പരാമര്‍ശമാണ് വാക്കേറ്റത്തിലെത്തിയത്.

പാര

പാര

വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളെന്ന് മുകേഷിനെ ചൂണ്ടി സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇതാണ് മുകേഷിനെ പ്രകോപിപ്പിചത്. താന്‍ അവസങ്ങള്‍ ഇല്ലാതാക്കിയോ എന്നായി മുകേഷ്.

നീ അനുഭവിക്കും

നീ അനുഭവിക്കും

അവസരങ്ങള്‍ ഇല്ലാതാക്കിയെന്നല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കുമെന്ന് മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനെ പറഞ്ഞെന്ന് ഷമ്മി വിശദീകരിച്ചു. പിന്നീട് പ്രശ്നങ്ങള്‍ വലുതാക്കിയത് മുകേഷാണെന്നും ഇതേ തുടര്‍ന്ന് കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി വ്യക്തമാക്കി.

സിപിഎം

സിപിഎം

സിപിഎമ്മിനെ പറഞ്ഞാല്‍ മതി തിലകനേയും ഷമ്മിയേയും ചേര്‍ത്തുള്ള തമാശ പറഞ്ഞുകൊണ്ടായിരുന്നു മുകേഷ് ഇതിനെ നേരിട്ടതോടെ ഷമ്മി പൊട്ടിത്തെറിച്ചു. തന്റെ വളിപ്പുകള്‍ കേള്‍ക്കാനാല്ല ഞാനിവിടെ വന്നത്, തന്നെ ജയിപ്പിച്ചു വിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നും ഷമ്മി പറഞ്ഞതോടെ ഇരുവരും തമ്മിലെ വാക്കേറ്റം രൂക്ഷമായി.
തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുന്നെവെന്ന കണ്ട് മോഹന്‍ലാല്‍ ഉള്‍പ്പടേയുള്ളവര്‍ ഇടപെട്ട് ഇരുവരേയും അനുനയിപ്പിക്കുകയായിരുന്നു.

English summary
amma executive meeting decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X