• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലേഡി ഡോക്ടറുടെ അടുത്ത് സുഖിക്കാന്‍ വരുന്ന രോഗികള്‍..ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

  • By അനാമിക

കോഴിക്കോട്: കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. പലരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ മടിക്കുകയാണ് പതിവ്.

എന്നാല്‍ ഇത്തരമൊരു അനുഭവം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയാണ് ഒരു യുവവനിതാ ഡോക്ടര്‍. ഇന്റേണ്‍ഷിപ്പിന്റെ സമയത്ത് നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വന്നപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഡോക്ടര്‍ ആതിര ദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

ദുരിതമയം രാത്രിഡ്യൂട്ടി

ആതിരയുടെ അനുഭവം ഇങ്ങനെയാണ്. പഠനത്തിനിടെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി കൂടല്ലൂര്‍ സിഎച്ച്‌സിയില്‍ ആതിരയ്ക്ക് പോസ്റ്റിങ്ങ് ഉണ്ടായിരുന്നു. ആതിരയ്ക്ക് സ്‌റ്റേ പോസ്റ്റിങ്ങ് ആയിരുന്നു. അതായത് രാത്രി 8 മണി വരെ വരുന്ന രോഗിക്ക് ചികിത്സ നല്‍കണം. രാത്രി അവിടെ തന്നെ തങ്ങുകയും വേണം.

ലിംഗത്തിൽ ഇല്ലാത്ത കുരു

ഒരു ദിവസം സിഎച്ച്‌സിയിലെ നൈറ്റ് ഡ്യൂട്ടിക്കിടെ സന്ധ്യയോടെ ലിംഗത്തില്‍ കുരുവുണ്ടെന്ന് പറഞ്ഞ് മധ്യവയസ്‌കനായ ഒരു രോഗി ആശുപത്രിയില്‍ എത്തി. ആതിര രോഗിയെ വിശദമായി പരിശോധിച്ചു. പരിശോധിക്കാതെ മരുന്ന് എഴുതാന്‍ പറ്റില്ലല്ലോ എന്നും ആതിര പറയുന്നു. എന്നാല്‍ രോഗിയുടെ ലിംഗത്തില്‍ കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല.

2 രൂപയ്ക്ക് സുഖം തേടി..

പിന്നീടാണ് കാര്യം മനസ്സിലായത് എന്നും ഡോക്ടര്‍ ആതിര എഴുതുന്നു. പരിശോധനയ്ക്കിടെയുള്ള അയാളുടെ ഭാവപ്രകടനങ്ങളില്‍ നിന്നും തന്നെ ആളൊരു ഞരമ്പ് രോഗിയാണ് എന്ന് വ്യക്തമായിരുന്നു. പകല്‍ വന്നു മെഡിക്കല്‍ ഓഫീസറെ കാണാന്‍ നിര്‍ദേശിച്ച് ആതിര ആളെ പറഞ്ഞുവിട്ടു. ഇതയാളുടെ സ്ഥിരം പരിപാടിയാണെന്ന് പിന്നീടറിഞ്ഞു.

സ്ത്രീകൾ ആയതിന്റെ ധൈര്യം

2 രൂപയ്ക്ക് ഒപി ടിക്കറ്റ് എടുത്ത് ഇത്തരത്തില്‍ സുഖിക്കുന്നത് അയാളുടെ സ്ഥിരം പരിപാടിയാണെന്നും ആതിര കുറിക്കുന്നു. രാത്രികാലങ്ങളില്‍ മിക്കപ്പോഴും ഡ്യൂട്ടിയിലുണ്ടാവുന്ന ഡോക്ടര്‍, നഴ്‌സ്, നഴ്‌സിംങ് അസിസ്റ്റന്റ് എന്നിവര്‍ സ്ത്രീകളായിരിക്കും. അതിനാല്‍ തല്ല് കിട്ടില്ല എന്ന് ഉറപ്പിച്ച് ഇയാള്‍ ഈ കലാപരിപാടി നിരുപാധികം മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ആതിര പറയുന്നു.

സമാന പ്രശ്നങ്ങൾ നിരവധി

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നുകൂടി ഡോക്ടര്‍ ആതിര പറയുന്നു. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ക്ക് ഇരയാവാറുള്ളത്. മറിച്ച് രാത്രി യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ അതുപോലെ ഫേസ്ബുക്കില്‍ രാത്രി ഒണ്‍ലൈന്‍ ഇരിക്കുന്നവര്‍ എന്നിവരെല്ലാം ഇത്തരത്തില്‍ ദുരനഭുവങ്ങളെ നേരിടുന്നവരാണ് എന്നും ആതിര കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്ക് ഞരമ്പ് രോഗികൾ

അത് മാത്രമല്ല ഫേസ്ബുക്കില്‍ രാത്രി ഓണ്‍ലൈന്‍ ഇരിക്കുന്ന പെണ്‍കുട്ടികളെ സല്ലപിക്കാന്‍ ഇരിക്കുന്നവരായി കണക്കാക്കുന്നവരെയും ആതിര തുറന്നു കാണിക്കുന്നു. അത്തരമൊരു ഞരമ്പുരോഗിയില്‍ നിന്നും തനിക്കുണ്ടായ അനുഭവവും ആതിര ചാറ്റ് സ്‌ക്രീന്‍ഷോട്ടിനോടൊപ്പം പങ്കുവെയ്ക്കുന്നു.

അർധരാത്രിയായാൽ സംശങ്ങൾ

അര്‍ധരാത്രിയായാല്‍ ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ കാണുന്ന പെണ്‍കുട്ടികളെ ദുരുദ്ദേശത്തോടെ സമീപിക്കുന്നവര്‍ക്കും തന്റെ അടുത്ത് ഇല്ലാത്ത കുരുവുമായി ചികിത്സയ്ക്ക് വന്ന മധ്യവയസ്‌കനും ഒരേ മനസ്സാണെന്ന് ഡോക്ടര്‍ ആതിര പറയുന്നു. പലരും ഇന്‍ബോക്‌സില്‍ സംശയങ്ങളുമായി എത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നത് ആതിരയ്ക്ക് അനുഭവങ്ങളുണ്ട്.

ഇത് അസുഖം വേറെയാണ്..

തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ആതിര പോസ്റ്റ് ചെയ്തിരിക്കുന്ന സ്‌ക്രീന്‍ ഷോട്ടിലെ സംഭാഷണം വായിച്ചാല്‍ തന്നെ അസുഖം മനസ്സിലാകും. സ്വയംഭോഗം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് കക്ഷിയുടെ സംശയങ്ങള്‍. മറ്റു ചില പെണ്‍കുട്ടികള്‍ക്കും ഇയാളില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായും ഡോക്ടര്‍ പറയുന്നു.

ഇയാളെ സൂക്ഷിക്കണം..

ഇയാളുടെ സംശയങ്ങളും മുന്‍പ് അയച്ച മെസ്സേജുകളും കൂട്ടിവായിച്ചപ്പോള്‍ ഒരു പെര്‍വേര്‍ട്ടിന്റെ ചോദ്യങ്ങളായി തോന്നിയത് കൊണ്ട് ഡോക്ടര്‍ അയാള്‍ക്കെതിരെ പ്രതികരിച്ചു. അതോടെ അയാള്‍ തന്നെ ബ്ലോക്ക് ചെയ്തുവെന്നും ഡോക്ടര്‍ ആതിര പറയുന്നു. ഇയാളുടെ സുഹൃത്വലയത്തിലുള്ള പെണ്‍കുട്ടികള്‍ സൂക്ഷിക്കണമെന്നും ആതിര മുന്നറിയിപ്പ് നല്‍കുന്നു. ദേശബന്ധു കാറ്റാനം എന്ന ഇയാളുടെ പേജില്‍ സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടു തുടങ്ങിക്കഴിഞ്ഞു.

ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
A Malayali lady doctor writes in facebook about her bad experinces on night duty time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more