കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദി ജോണിനൊപ്പം ഒരു മലയാളി..., കോഴിക്കോട്ടുകാരന്‍... ആരാണയാള്‍?

Google Oneindia Malayalam News

തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ ഒട്ടേറെ ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ചിലര്‍ മലയാളികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാലക്കാട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ ഐസിസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടും ഉണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരില്‍ നിന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഞെട്ടിപ്പിയ്ക്കുന്ന ഒരു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐസിസിലെ ആരാച്ചാര്‍ ആയ ജിഹാദി ജോണിനൊപ്പം ഉള്ള ചിത്രങ്ങള്‍ ഒരു കോഴിക്കോട്ടുകാരന്‍ ഇവരെ കാണിച്ചത്രെ. ആരാണാ ആ കോഴിക്കോട്ടുകാരന്‍?

ജിഹാദി ജോണ്‍

ജിഹാദി ജോണ്‍

ഐസിസിലെ ആരാച്ചാര്‍ എന്നാണ് ജിഹാദി ജോണ്‍ അറിയപ്പെടുന്നത്. ബന്ദികളെ കഴുത്തറുത്ത് കൊല്ലുന്ന ഐസിസ് വീഡിയോകളില്‍ പലതിലും ആ കൃത്യം നിര്‍വ്വഹിച്ചിട്ടുള്ളത് ജിഹാദി ജോണ്‍ ആണ്.

കോഴിക്കോട്ടുകാരന്‍ ഐസിസിലോ

കോഴിക്കോട്ടുകാരന്‍ ഐസിസിലോ

ജിഹാദി ജോണിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഒരു കോഴിക്കോട് സ്വദേശി കാണിച്ചു എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവര്‍ പറഞ്ഞതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോള്‍ ഐസിസില്‍ വേറേയും മലയാളികള്‍ ഉണ്ടോ?

ആളുകളെ പിടിയ്ക്കാന്‍

ആളുകളെ പിടിയ്ക്കാന്‍

ജിഹാദി ജോണിനും മറ്റ് ഐസിസ് തീവ്രവാദികള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ പലരേയും കാണിച്ചിട്ടുണ്ടത്രെ. തീവ്രവാദത്തോട് ചായ് വുള്ള പലരേയും ഇതുവഴി ഇയാള്‍ ആകര്‍ഷിച്ചിരുന്നു എന്നും പറയപ്പെടുന്നു.

മലയാളികള്‍ ലക്ഷ്യം

മലയാളികള്‍ ലക്ഷ്യം

പ്രവാസികളായി ഒട്ടേറെ മലയാളികള്‍ ഈ കോഴിക്കോട് സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍ പറഞ്ഞതത്രെ. ഫോണ്‍ വഴിയും വാട്‌സ് ആപ്പ് വഴിയും പലരും ബന്ധപ്പെട്ടു.

ഭയപ്പെടുത്തി

ഭയപ്പെടുത്തി

ഇയാള്‍ നിരന്തരം ഭയപ്പെടുത്തിയിരുന്നു. അതിനാണ് ബന്ധപ്പെട്ടതെന്നാണ് നാട്ടില്‍ തിരിച്ചെത്തിയവര്‍ പറയുന്നത്.

ലക്ഷ്യം ഐടി

ലക്ഷ്യം ഐടി

ഐടി മേഖലയില്‍ നിന്നുള്ള ചെറുപ്പക്കാരെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നും കരുതപ്പെടുന്നു. ഐടി വിദഗ്ധരുടെ ഒരു സംഘം ഉണ്ടക്കാനും ശ്രമം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍

ജിഹാദി ജോണിനൊപ്പമുള്ള കോഴിക്കോട് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥോട് വെളിപ്പെടുത്തിയിട്ടുണ്ടത്രെ.

ഐസിസിന്റെ പരിശീലനം

ഐസിസിന്റെ പരിശീലനം

ഈ കോഴിക്കോട് സ്വദേശിയ്ക്ക് ഐസിസിന്റെ പരിശീലനം ലഭിച്ചിട്ടുള്ളതായും ചില അഭ്യൂഹങ്ങളുണ്ട്.

പറ്റിയ്ക്കാന്‍ ചെയ്തതോ

പറ്റിയ്ക്കാന്‍ ചെയ്തതോ

ഈ കോഴിക്കോട്ടുകാരനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇയാള്‍ ആളുകളെ പറ്റിയ്ക്കാനും പേടിപ്പിയ്ക്കാനും വേണ്ടി ചെയ്തതാണോ എന്നതിലും വ്യക്തതയില്ല.

English summary
The Mangalam Newspaper reports that a Kozhikode native displayed photograph with Jihad John to the deported Malayalees from UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X