നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഫോട്ടോയെടുക്കാന്‍ ശ്രമവും അസഭ്യവും; പ്രതി പിടിയില്‍
കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറയുകയും ഫോട്ടോ എടുക്കാനും ശ്രമിച്ച് സംഭവത്തിലെ പ്രതി അറസ്റ്റില്‍. തൃശൂര്‍ നടത്തറ സ്വദേശി വിമല്‍ വിജയ് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം. നടന്‍ ദിലീപിന്റെ എറണാകുളത്തെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ചു കയറുകയും ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറയുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാതി. ദിലീപിനെ കാണാനായി എത്തിയതായിരുന്നു വിമല്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദ്യം ബഹളമുണ്ടാക്കുകയും പിന്നീട് ഗേറ്റ് ചാടി കിടക്കുകയും ചെയ്തത്. പിന്നീട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇവിടെനിന്ന് ഇയാള്‍ കടന്നുകളയുകയായിരുന്നു.

അങ്കമാലിയില്‍ നിന്ന് ഓട്ടോയിലായിരുന്നു ഇയാള്‍ ദിലീപിന്റെ വീട്ടില്‍ എത്തിയത്. ഇതേ ഓട്ടോയില്‍ തന്നെയാണ് പിന്നീട് ഇയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. തുടര്‍ന്ന് ഓട്ടോ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചില സിനിമകളില്‍ വിമല്‍ അഭിനയിച്ചിരുന്ന തായും പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സിഎല്‍ സുധീര്‍, എസ്‌ഐ കെവി ജോയി, എഎസ്‌ഐ പിഎ ഇക്ബാല്‍, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച് ഹാരിസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുമ്പ് സമാന സംഭവം നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലും നടന്നിരുന്നു. കൃഷ്ണകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യുവാവ് എത്തുകയായിരുന്നു. ആദ്യം ഗേറ്റിന് സമീപത്ത് നിന്ന ഇദ്ദേഹം പിന്നീട് മതില്‍ ചാടി അകത്തേക്ക് കടക്കാന്‍ ശഅരമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്.
പുത്തന്‍ മേക്കോവറില്‍ ആനന്ദം താരം സിദ്ധി; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
തന്റെ വീട് കണ്ടെത്തിയിരിക്കുന്നത് ഗൂഗിള്‍ മാപ് വഴിയാണെന്ന് കൃഷ്ണ കുമാര്‍ അന്ന് പ്രതകരിച്ചിരുന്നത്. ഇയാള്‍ മാനസിക രോഗിയാണെന്ന് കരുതുന്നതായാണ് പൊലീസ് അന്ന് പറഞ്ഞിരുന്നത്. പക്ഷെ മലപ്പുറത്ത് നിന്നും ഇയാള്‍ ഗൂഗിള്‍ മാപ് വഴി വീട് കണ്ടെത്തിയാണ് വന്നതെന്നും കൃഷ്ണകുമാര്‍ പ്രതകരിച്ചിരിന്നു. ഒരു മാനസിക രോഗി ഒരിക്കലും ഇങ്ങനെ വരാന്‍ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി 9.30 മണിയോടെയായിരുന്നു മലപ്പുറം സ്വദേശിയായ ഫസില്‍ ഉള്‍ അക്ബര്‍ നടന്റെ വീടിനുമുന്നിലെത്തിയത്. ഗേറ്റ് ചാടിക്കടക്കുകയും ശേഷം വാതില്‍ ചവിട്ടി തുറക്കാനുള്ള ശ്രമവും ഇയാള്‍ നടത്തി. പത്ത് മിനിട്ടിനകം സ്ഥലത്തെത്തിയ വട്ടിയൂര്‍ക്കാവ് പൊലീലസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications