ആലുവയില്‍ മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു
ആലുവ: ആലുവ ആലങ്ങോട് മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചു. നീറിക്കോട് കൊല്ലംപറമ്പിൽ വിമൽകുമാർ ആണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ഇത് തടയാനെത്തിയ വിമൽകുമാറിനെ യുവാക്കളിൽ ഒരാൾ തള്ളിതാഴെ ഇടുകയായിരുന്നു.
ഇന്ന് വെകുന്നേരം 7.30-ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ഇത് തടയാനെത്തിയ വിമൽ കുമാറിനെ കൂടെയുണ്ടായിരുന്ന ഒരാൾ പിടിച്ചു തള്ളുകയും അദ്ദേഹത്തിന്റെ നെഞ്ചിൽ മർദ്ദനമേൽക്കുകയും ചെയ്തു.

തുടർന്ന് വിമൽ കുമാറിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. ആക്രമം നടത്തിയ സംഘത്തിനായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications