ആറ്റിങ്ങലില്‍ പട്ടാപകല്‍ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതിയ്ക്ക് ജാമ്യം
കൊച്ചി: ആറ്റിങ്ങല്‍ പട്ടാപകല്‍ യുവാവിനെ തല്ലിക്കൊന്ന കേസിലെ ആറാം പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വക്കം സ്വദേശിയായ നിതിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ആറ്റിങ്ങല്‍ വക്കത്ത് പട്ടാപകല്‍ ഷബീര്‍ എന്ന യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ യുവാവിനെ ആക്രമിക്കാന്‍ ഉപയോഗിച്ച തടിക്കഷണങ്ങള്‍ കത്തിച്ചു കളഞ്ഞു എന്നായിരുന്നു നിതിനെതിരെയുള്ള പരാതി.

30,000 രൂപയുടെ സ്വന്തം ജാമ്യവും അതേ തുകയ്ക്ക് രണ്ട് പേരുടെ ആള്‍ ജാമ്യത്തിനുമാണ് നിതിന് ജാമ്യം അനുവദിച്ചത്. ഷബീറിനെ കൊലപ്പെടുത്തിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.












Click it and Unblock the Notifications