കൊച്ചിയിലെ ഐടി സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ജീവനക്കാര്‍ രക്ഷപ്പെട്ടത് ഗ്ലാസ് പൊളിച്ച്
കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍ഫോ പാര്‍ക്ക് എന്ന ഐ ടി സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. തീപിടുത്തത്തില്‍ ബഹുനില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നിരിക്കുകയാണ്. ഇന്ന് വൈകീട്ട് അറ് മണിയോടെയാണ് സംഭവം. തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി എട്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഗ്ലാസിട്ട കെട്ടിടമായിരുന്ന പെട്ടെന്ന് തീ പടരുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ഏതാനും ജീവനക്കാര്‍ ഗ്ലാസ് വാതിലുകള്‍ തകര്‍ത്ത് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിലെ എ സി യൂണിറ്റുകള്‍ തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. സംഭവത്തിടെ ഒരു അഗ്നിരക്ഷ സേനാംഗത്തിന് പരിക്കേറ്റിരുന്നു. കെട്ടിടത്തിനുള്ളില്‍ അരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കാന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.













Click it and Unblock the Notifications