കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്ക് സൂര്യക്ഷേത്രം സന്ദര്‍ശിച്ചു; ഒഡിഷ പര്യടനം തുടരുന്നു

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമ സംഘം യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ കൊണാര്‍ക്ക് സൂര്യക്ഷേത്രം സന്ദര്‍ശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള സൂര്യക്ഷേത്രത്തിലെ ഈ സന്ദര്‍ശനം ഒഡിഷയുടെ സമ്പന്നമായ സാംസ്‌കാരിക, വാസ്തുവിദ്യാ പൈതൃകം നേരിട്ടറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി.

സ്വര്‍ണം വാങ്ങിവെച്ചിട്ടുണ്ടോ? പെട്ടെന്ന് ലാഭമുണ്ടാക്കാനാകില്ല...! ഏഴ് വര്‍ഷത്തെ ലാഭം 23% മാത്രം
സ്വര്‍ണം വാങ്ങിവെച്ചിട്ടുണ്ടോ? പെട്ടെന്ന് ലാഭമുണ്ടാക്കാനാകില്ല...! ഏഴ് വര്‍ഷത്തെ ലാഭം 23% മാത്രം

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ കൂടാതെ പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. വണ്‍ഇന്ത്യ മലയാളത്തെ പ്രതിനിധീകരിച്ച് പ്രൊഡ്യൂസര്‍ മിനുഷയും സംഘത്തിന്റെ ഭാഗമാണ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പിഐബി സംഘടിപ്പിക്കുന്ന ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഒഡിഷ മാധ്യമ പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.

Konark Sun Temple

പി ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആതിര തമ്പി ഐ എ എസ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ശ്രീമതി നിഖിത എ എസ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള മാധ്യമസംഘത്തെ നയിക്കുന്നത്. ഒഡിഷയുടെ വികസന പദ്ധതികള്‍, ചരിത്ര-സാംസ്‌കാരിക പൈതൃകം, ദുരന്തനിവാരണ രംഗത്തെ മികച്ച മാതൃകകള്‍, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ നേരിട്ടുകണ്ട് മനസിലാക്കുക എന്നതാണ് പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്.

സ്വർണവിലയിലെ കുതിപ്പ് അടങ്ങിയോ?ഇന്ന് വർധിച്ചത് വെറും 30 രൂപ മാത്രം..വിലയിൽ ഇനിയും വൻ ഇടിവിന് സാധ്യത
സ്വർണവിലയിലെ കുതിപ്പ് അടങ്ങിയോ?ഇന്ന് വർധിച്ചത് വെറും 30 രൂപ മാത്രം..വിലയിൽ ഇനിയും വൻ ഇടിവിന് സാധ്യത

പര്യടനത്തിന്റെ ഭാഗമായി പുരി ശ്രീ ജഗന്നാഥ ക്ഷേത്രം, രഘുരാജ്പൂര്‍ പൈതൃക കരകൗശല ഗ്രാമം, ലിംഗരാജ് ക്ഷേത്രം, ഖണ്ഡഗിരി-ഉദയഗിരി ഗുഹകള്‍, വേള്‍ഡ് സ്‌കില്‍ സെന്റര്‍ തുടങ്ങിയ കേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. കൂടാതെ ഒഡിഷ ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുമായും മാധ്യമസംഘം കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ 18-ന് സംഘം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+