മാനസിക വെല്ലുവി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം മലപ്പുറത്ത്
മലപ്പുറം: അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്തു.
36 കാരിയായ യുവതിയെ മുഖ്യപ്രതി പീഡിപ്പിച്ചെന്നും പല സ്ഥലങ്ങളിലും കൊണ്ടുപോയി യുവതിയെ മറ്റുള്ളവർക്ക് കൈമാറിയതാണെന്നും പരാതിയിൽ പറയുന്നു. മുഖ്യപ്രതിയും സുഹൃത്തും സുഹൃത്തിന്റെ കാറില്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി അരീക്കോട്ടെ കുന്നിന്‍മുകളില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്‌തു. ഇതിന് ശേഷം പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വയനാട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ഇവിടെ ലോഡ്ജ് മുറിയിൽ വെച്ച് പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു.

യുവതിയുടെ 15 പവൻ സ്വർണം പ്രതികൾ കവർമുണ്ട്. യുവതിയുടെ മാനസിക വെല്ലുവിളി മനസിലാക്കി തന്നെയാണ് ഇവർ ഇത്തരത്തിലൊരു കുറ്റം ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. തങ്ങൾക്ക് എതിർക്കാൻ കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമായിരുന്നു. പോലീസിനെ സമീപിച്ചപ്പോൾ പരാതി പിൻവലിക്കാൻ ഭീഷണി ഉണ്ടായതായും കുടുംബം പറയുന്നു.
അതേസമയം പരാതിയിൽ മൂന്ന് എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications